​നാല് റണ്ണൗട്ടുകൾ ഫലം നിർണയിച്ചു; ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം; പരമ്പരയിൽ ഒപ്പം

​നാല് റണ്ണൗട്ടുകൾ ഫലം നിർണയിച്ചു; ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം; പരമ്പരയിൽ ഒപ്പം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ആതിഥേയരായ ഇം​ഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യൻ വനിതകൾ. ജയത്തോടെ പരമ്പരയിൽ ഒപ്പമെത്താനും ഇന്ത്യക്കായി. സ്കോർ ഇന്ത്യ 20 ഓവറിൽ 148- 4, ഇം​ഗ്ലണ്ട് 20 ഓവറിൽ 140- 8. പരമ്പരയിലെ ആദ്യ മത്സരം ഇം​ഗ്ലണ്ട് 18 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാനത്തെ മത്സരം 14ന് ചെംസ്ഫോർഡിൽ നടക്കും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലി വർമയുടെ (48) ബാറ്റിങ് മികവിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇം​ഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ റണ്ണൗട്ടായപ്പോൾ ഇന്ത്യക്കായി പൂനം യാദവ് രണ്ട് വിക്കറ്റെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി സ്മൃതി മന്ധാനയും (20), ഷഫാലി വർമയും (48) മികച്ച തുടക്കം നൽകി. ഹർമൻപ്രീത് കൗർ (31), ദീപ്തി ശർമ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങിൽ ടാമി ബ്യൂമോണ്ട് (59), ഹെതർ നൈറ്റ് (30), ആമി എലൻ ജോൺസ് (11) എന്നിവർ മാത്രമെ രണ്ടക്കം കടന്നുള്ളു‌.

ടാമി ബ്യൂമോണ്ടും- ഹെതർ നൈറ്റും ചേർന്ന് മൂന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചെങ്കിലും നൈറ്റിനെ ദീപ്തി ശർമ റണ്ണൗട്ടാക്കുകയും ടാമിയെ ദീപ്തി തന്നെ വിക്കറ്റിന് മുന്നിൽ കുടുക്കുകയും ചെയ്തതോടെ ഇം​ഗ്ലണ്ട് കൂട്ടത്തകർച്ചയിലായി. ദീപ്തി ശർമയാണ് മാൻ ഓഫ് ദി മാച്ച്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com