'യൂണിവേഴ്‌സ് ബോസ്' സ്റ്റിക്കര്‍ ഐസിസി വിലക്കി; 'ദി ബോസുമായി' ക്രിസ് ഗെയ്‌ലിന്റെ വരവ്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് ക്രിസ് ഗെയ്ല്‍ പിന്നിട്ടത് ക്രിക്കറ്റ് ലോകത്തെ ത്രില്ലടിപ്പിച്ചാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെന്റ്‌ ലൂസിയ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ 14,000 റണ്‍സ് എന്ന നാഴികക്കല്ല് ക്രിസ് ഗെയ്ല്‍ പിന്നിട്ടത് ക്രിക്കറ്റ് ലോകത്തെ ത്രില്ലടിപ്പിച്ചാണ്. ടി20യിലെ സച്ചിന്‍ എന്നെല്ലാം ആരാധകര്‍ ഗെയ്‌ലിനെ വിശേഷിപ്പിക്കുന്നു. ഇവിടെ 38 പന്തില്‍ നിന്ന് 67 റണ്‍സുമായി ഗെയ്ല്‍ നിറഞ്ഞപ്പോള്‍ ഗെയ്‌ലിന്റെ ബാറ്റും ചര്‍ച്ചയാവുന്നു. 

ദി ബോസ്, സിക്‌സ് മെഷീന്‍ എന്നെഴുതിയ ബാറ്റുമായാണ് ഗെയ്ല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. യൂണിവേഴ്‌സ് ബോസ് എന്ന സ്റ്റിക്കര്‍ ഐസിസി വിലക്കിയതോടെയാണ് ഗെയ്ല്‍ പുതിയ സ്റ്റിക്കറുമായി എത്തിയത്. 

യൂണിവേഴ്‌സ് ബോസ് എന്ന് ഞാന്‍ ഉപയോഗിക്കരുത് എന്നാണ് ഐസിസിക്ക്. അതുകൊണ്ട് ഞാന്‍ ഇത് ചുരുക്കി ദി ബോസ് എന്നാക്കി. ഞാനാണ് ബോസ്, ചിരി നിറച്ച് ഗെയ്ല്‍ പറഞ്ഞു. 

ഐസിസിക്ക് യൂണിവേഴ്‌സ് ബോസില്‍ കോപ്പിറൈറ്റ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്കാണ് അതില്‍ കോപ്പിറൈറ്റ് വേണ്ടത്, ഐസിസിയല്ല, ഞാനാണ് ബോസ് എന്നാണ് ഗെയ്ല്‍ പ്രതികരിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഗെയ്‌ലിന്റെ വീഡിയോയുമായി എത്തിയത്. 

ഗെയ്‌ലിന്റെ ബാറ്റിങ് മികവോടെ ആറ് വിക്കറ്റിനാണ് വിന്‍ഡിസ് മൂന്നാം ടി20 ജയിച്ചത്. ഇതോടെ അഞ്ച് ടി20കളിടെ പരമ്പര 3-0ന് വിന്‍ഡിസ് സ്വന്തമാക്കി കഴിഞ്ഞു. ആദ്യ രണ്ട് ടി20യിലും ഗെയ്‌ലിന് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com