വമ്പന്‍ ആര്? ഇറ്റലി-അര്‍ജന്റീന പോര് വരുന്നു; ത്രില്ലടിപ്പിക്കാന്‍ സൂപ്പര്‍ കപ്പ് 

കോപ്പ ഉയര്‍ത്തിയ ടീമാണോ യൂറോ കപ്പ് ഉയര്‍ത്തിയോ ടീമാണോ ഒന്നാമത് എന്ന് കണ്ടെത്തുന്നതാവും പോര്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

യൂറോ കപ്പില്‍ ഇറ്റലിയും കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും കിരീടം ചൂടിയപ്പോള്‍ ഫുട്‌ബോള്‍ ആവേശത്തില്‍ മനസ് നിറഞ്ഞ് നില്‍ക്കുകയാണ് ആരാധകര്‍. ഈ സമയം ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് വരുന്നു. 

അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കു നേര്‍ വരുന്ന സൂപ്പര്‍ കപ്പ് ആശയമാണ് ഉയര്‍ന്ന് വരുന്നത്. ഇറ്റലി-അര്‍ജന്റീന പോരിനായി ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോണ്‍മെബോള്‍ യുവേഫയുടെ മുന്‍പില്‍ വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോപ്പ ഉയര്‍ത്തിയ ടീമാണോ യൂറോ കപ്പ് ഉയര്‍ത്തിയോ ടീമാണോ ഒന്നാമത് എന്ന് കണ്ടെത്തുന്നതാവും പോര്...

നേരത്തെ ഇരു കോണ്‍ഫെഡറേഷന്‍ ടൂര്‍ണമെന്റിലേയും ജേതാക്കള്‍ ഫിഫ കോണ്‍ഫെഡറേഷനില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. 2017ലാണ് കോണ്‍ഫെഡറേഷന്‍ കപ്പ് അവസാനമായി നടന്നത്. അവിടെ ജര്‍മനി ജയം പിടിച്ചു. 

2020ലെ ഖത്തര്‍ ലോകകപ്പിന് മുന്‍പ് അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ഇറ്റലിക്കെതിരായ പോരിലും മെസി അര്‍ജന്റീനയെ നയിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇത് ആദ്യമായല്ല യൂറോപ്യന്‍-സൗത്ത് അമേരിക്കന്‍ ജേതാക്കള്‍ ഏറ്റുമുട്ടുന്നത്. ആര്‍തെമിയോ ഫ്രാഞ്ചി ട്രോഫിയില്‍ യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും ഏറ്റുമുട്ടിയിരുന്നു. 1985ലും 1993ലുമാണ് ഇത് നടന്നത്. ഉറുഗ്വേയെ തോല്‍പ്പിച്ച് ഫ്രാന്‍ഡ് 1985ല്‍ ജയിച്ചു. 1993ല്‍ അര്‍ജന്റീന ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com