ഫെഡറര്‍ മുതല്‍ നെയ്മര്‍ വരെ, ഒളിംപിക്‌സ് നഷ്ടമാവുന്ന സൂപ്പര്‍ താരങ്ങള്‍ ഇവര്‍

ജൂലൈ 23ന് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ നമുക്ക് സുപരിചിതമായ പേരുകളില്‍ പലതും ഒളിംപിക്‌സിനുണ്ടാവില്ലെന്ന് വ്യക്തമായി കഴിഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റ്റവും ഒടുവിലായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ ഒളിംപിക്‌സില്‍ നിന്നുള്ള പിന്മാറ്റ വാര്‍ത്തയാണ് ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്. ജൂലൈ 23ന് ഒളിംപിക്‌സ് ആരംഭിക്കാനിരിക്കെ നമുക്ക് സുപരിചിതമായ പേരുകളില്‍ പലതും ഒളിംപിക്‌സിനുണ്ടാവില്ലെന്ന് വ്യക്തമായി കഴിഞ്ഞു. 

വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഒളിംപിക്‌സിന് ഇല്ലെന്ന് ഫെഡറര്‍ വ്യക്തമാക്കുന്നത്. 2020ല്‍ കാല്‍മുട്ടില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായാണ് ഫെഡറര്‍ കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഫ്രഞ്ച് ഓപ്പണില്‍ പിന്മാറിയ ഫെഡറര്‍ വിംബിള്‍ഡണില്‍ പൊരുതി നോക്കിയെങ്കിലും ഫിറ്റ്‌നസിലെ തിരിച്ചടി വിനയായി. 

ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യത്തെ ഒളിംപിക്‌സ് മെഡല്‍ ജേതാവാണ് സൈന. എന്നാല്‍ ടോക്യോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടാന്‍ സൈനക്ക് കഴിഞ്ഞില്ല. കോവിഡിനെ തുടര്‍ന്ന് ക്വാളിഫയിങ് വിന്‍ഡോകള്‍ ലോക ബാഡ്മിന്റന്‍ ഫെഡറേഷന്‍ വെട്ടിക്കുറച്ചതാണ് സൈനക്ക് തിരിച്ചടിയാത്. സൈനക്കൊപ്പം മുന്‍ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രികാന്തും സ്‌പെയ്‌നിന്റെ കരോരിലന മരിനും ടോക്യോയിലേക്ക് എത്തില്ല. 

ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ നോവാക് ജോക്കോവിച്ചില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് വിംബിള്‍ഡണിനും ഒളിംപിക്‌സിനും ഇല്ലെന്ന് പറഞ്ഞ് റാഫേല്‍ നദാല്‍ പിന്മാറിയത്. 2008ലും 2016ലും ഒളിംപിക്‌സില്‍ സ്‌പെയ്‌നിന് വേണ്ടി നദാല്‍ സ്വര്‍ണം നേടിയിരുന്നു. 

ശാരീരം പറയുന്നത് കേള്‍ക്കുന്നു എന്ന് പറഞ്ഞാണ് നദാല്‍ ടോക്യോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറിയത്. നദാലിന് പുറമെ സെറീന വില്യംസ്, സിമോണ ഹാലെപ്, സ്റ്റാന്‍ വാവ്‌റിങ്ക, ഡൊമിനിക് തീം എന്നിവരും ടോക്യോയിലേക്ക് എത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

2016 റിയോ ഒളിംപിക്‌സില്‍ നെയ്മറുടെ പെനാല്‍റ്റിയിലൂടെയാണ് ബ്രസീല്‍ സ്വര്‍ണം നേടിയത്. എന്നാല്‍ ടോക്യോയില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ ബ്രസീല്‍ നിരയില്‍ നെയ്മര്‍ ഉണ്ടാവില്ല. നെയ്മറിനൊപ്പം എംബാപ്പെ, ലിവര്‍പൂളിന്റെ ഈജിപ്ത്യന്‍ താരം മുഹമ്മദ് സല എന്നിവരും ഒളിംപിക്‌സിനുണ്ടാവില്ല. 

ടോക്യോ ഒളിംപിക്‌സില്‍ തന്റെ 10,000 മീറ്ററിലെ സ്വര്‍ണം നിലനിര്‍ത്തുകയാണ് ബ്രിട്ടന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ ഒളിംപിക് ക്വാളിഫയിങ് സമയം കണ്ടെത്താന്‍ മോ ഫറക്ക് കഴിഞ്ഞില്ല. 4 വട്ടം ഒളിംപിക്‌സില്‍ ഫറ സ്വര്‍ണം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com