ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

'ബയോ ബബിളില്‍ വീര്‍പ്പുമുട്ടിക്കില്ല'; ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ നിയന്ത്രണം കടുപ്പിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്‌

ഇന്ത്യന്‍ താരത്തിനും സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്കും കോവിഡ് പോസിറ്റീവായെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ലെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ബയോ ബബിള്‍ പ്രോട്ടോക്കോളുകള്‍ കര്‍ശനമായിരിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ താരത്തിനും സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിനും കോവിഡ് പോസിറ്റീവായെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ലെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്. 

ജൂലൈ 19ഓടെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായുള്ള സുരക്ഷാ പ്രോട്ടോക്കോളുകള്‍ എല്ലാം യുകെ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ബയോ ബബിളിലെ വ്യവസ്ഥകളും ലളിതമാക്കുന്നത്. എന്നാല്‍ യുകെയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്ന പ്രവണതയാണ് ഇപ്പോള്‍ പ്രകടമാവുന്നത്. 

ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും ക്യാംപില്‍ കോവിഡ് പോസിറ്റീവ് കേസുകളുണ്ടെങ്കിലും ഇതുവരെ തുടര്‍ന്ന് വന്നിരുന്ന ബയോ ബബിള്‍ പ്രോട്ടോക്കോള്‍ ഇനി പിന്തുടരില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ വ്യക്തമാക്കി. 12 മാസം മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായ സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍. ബയോ ബബിള്‍ കളിക്കാര്‍ക്ക് മടുത്തു കഴിഞ്ഞു. കളിക്കാരുടെ മാനസിക നിലയെ ഇത് കാര്യമായി ബാധിക്കുന്നു. അതുപോലുള്ള അന്തരീക്ഷവുമായി നമുക്ക് മുന്‍പോട്ട് പോവാന്‍ കഴിയില്ലെന്നും ഹാരിസണ്‍ ചൂണ്ടിക്കാണിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്, സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരാള്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. സ്റ്റാഫ് അംഗവുമായി സമ്പര്‍ക്കത്തിലായ മൂന്ന് അസിസ്റ്റന്റ് കോച്ചുമാരെ ഐസൊലേഷനിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com