തുടക്കം തന്നെ തീപ്പൊരി പോരാട്ടം; ടി20 ലോകകപ്പില്‍  ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍

തുടക്കം തന്നെ തീപ്പൊരി പോരാട്ടം; ടി20 ലോകകപ്പില്‍  ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ 
തുടക്കം തന്നെ തീപ്പൊരി പോരാട്ടം; ടി20 ലോകകപ്പില്‍  ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍

ദുബായ്: ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ക്രിക്കറ്റ് പ്രേമികളെ കാത്ത് തീപ്പൊരി പോരാട്ടം. ഇന്ത്യയും പാകിസ്ഥാനും ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ നേര്‍ക്കുനേര്‍ വരും. കാരണം ചിരവൈരികള്‍ ഒരു ഗ്രൂപ്പിലാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. 

ടി20 ലോകകപ്പിനുള്ള ഗ്രൂപ്പുകളെ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി മൊത്തം 12 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന നാല് ടീമുകള്‍ കൂടിയതാണ് 12 ടീമുകള്‍. 

ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന രണ്ട് ടീമുകളും. 

ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും യോഗ്യതാ പോരാട്ടം ജയിക്കുന്ന രണ്ട് ടീമുകളും. 

യോഗ്യതാ പോരാട്ടത്തിന്റെ എ ഗ്രൂപ്പില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, ഹോളണ്ട്, നമീബിയ ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്‌ലന്‍ഡ്, പപ്പുവ ന്യു ഗ്വിനിയ, ഒമാന്‍ ടീമുകള്‍. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരും ഫൈനല്‍ റൗണ്ടില്‍ ഗ്രൂപ്പ് ഒന്നിലെത്തും. ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരും ഫൈനല്‍ പോരില്‍ ഗ്രൂപ്പ് രണ്ടിലേക്കും എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com