എന്താണ് നിങ്ങള്‍ ചെയ്യുന്നത്? വംശീയ അധിക്ഷേപങ്ങളില്‍ നോക്കുകുത്തിയാവുന്ന സോഷ്യല്‍ മീഡിയ വമ്പന്മാര്‍ക്കെതിരെ സാക 

യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളില്‍ ഇംഗ്ലണ്ട് യുവതാരം ബുകായോ സാകയുടെ മറുപടി
യൂറോ കപ്പ് ഫൈനലില്‍ സാകയുടെ മുന്നേറ്റം തടയാനുള്ള കില്ലിനിയുടെ ശ്രമം/ഫോട്ടോ: ട്വിറ്റര്‍
യൂറോ കപ്പ് ഫൈനലില്‍ സാകയുടെ മുന്നേറ്റം തടയാനുള്ള കില്ലിനിയുടെ ശ്രമം/ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളില്‍ ഇംഗ്ലണ്ട് യുവതാരം ബുകായോ സാകയുടെ മറുപടി. തന്നെ തകര്‍ക്കാന്‍ ഇവയെ ഒന്നും അനുവദിക്കില്ലെന്ന് സാക പറഞ്ഞു. 

സമൂഹമാധ്യമങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസമായി അകന്ന് നില്‍ക്കുകയാണ്. 55 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്തിക്കാനായതും എന്റെ കുടുംബത്തെ വെംബ്ലിയിലെ ഗാലറിയില്‍ കാണാനായും സന്തോഷം നല്‍കുന്നു. എന്നാല്‍ എന്റെ ആ പെനാല്‍റ്റി നഷ്ടം എത്രമാത്രം എന്നെ ബാധിക്കുന്നു എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല, സാക പറഞ്ഞു. 

എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടുമായും പറയുകയാണ്, എനിക്കോ റാഷ്‌ഫോര്‍ഡിനോ ജേഡനോ ലഭിച്ചത് പോലെ വിദ്വേഷം നിറഞ്ഞ വേദനിപ്പിക്കുന്ന സന്തേഷങ്ങള്‍ മറ്റൊരു കുട്ടിയ്ക്കും മുതിര്‍ന്നയാള്‍ക്കും ലഭിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം സന്ദേശങ്ങള്‍ക്ക് തടയിടാന്‍ ഈ ശക്തരായ പ്ലാറ്റ്‌ഫോമുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും സാക തന്റെ പ്രസ്താവനയില്‍ പറയുന്നു. 

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ്, ബുകായോ സാക, ജേഡന്‍ സാഞ്ചോ എന്നിവരാണ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ഇതോടെ ഇവര്‍ക്കെതിരെ വംശിയ വിദ്വേഷങ്ങള്‍ നിറയുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com