23 റണ്‍സ് മതി, റെക്കോര്‍ഡില്‍ ഗാംഗുലിയെ പിന്തള്ളാം; ക്യാപ്റ്റനായി അരങ്ങേറുന്ന ധവാനെ കത്ത് നിരവധി നാഴികക്കല്ലുകള്‍

23 റണ്‍സ് മതി, റെക്കോര്‍ഡില്‍ ഗാംഗുലിയെ പിന്തള്ളാം; ക്യാപ്റ്റനായി അരങ്ങേറുന്ന ധവാനെ കത്ത് നിരവധി നാഴികക്കല്ലുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിന പോരാട്ടം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഒരു നേട്ടത്തിനരികെ. ഏകദിനത്തില്‍ 6,000 റണ്‍സ് തികയ്ക്കുന്ന പത്താമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടത്തിനരികിലാണ് ധവാന്‍. 

നിലവില്‍ ഏകദിനത്തില്‍ 5,977 റണ്‍സാണ് ധവാന്റെ സമ്പാദ്യം. നാളെ കളിക്കാനിറങ്ങി 23 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ ധവാന്‍ 6,000 എന്ന നാഴികക്കല്ല് പിന്നിടും. 

ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടവും ഇതോടൊപ്പം ധവാനെ കാത്തിരിക്കുന്നു. ഒന്നാം സ്ഥാനം കോഹ്‌ലിക്കാണ്. 136 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹ്‌ലി നേട്ടത്തിലെത്തിയത്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ്. 147 ഇന്നിങ്‌സുകളില്‍ നിന്നാണ് ദാദ 6,000 റണ്‍സ് പിന്നിട്ടത്. ധവാന്‍ നാളെ കരിയറിലെ 141ാം ഇന്നിങ്‌സാണ് കളിക്കാനിറങ്ങുന്നത്. നാളെ 23 റണ്‍സ് നേടിയാല്‍ ഗാംഗുലിയെ നേട്ടത്തില്‍ പിന്തള്ളാനുള്ള അവസരമാണ് ധവാന്. 

ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ ആറായിരം കടമ്പ കടക്കുന്ന ലോകത്തെ മൊത്തം താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം നേടാനുള്ള അവസരവും ധവാന് മുന്നില്‍ നാളെ തുറക്കും. 123 ഇന്നിങ്‌സുകള്‍ കളിച്ച് നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്. കോഹ്‌ലിയാണ് പട്ടികയിലെ രണ്ടാമന്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനാണ് മൂന്നാമത്. താരം 139 ഇന്നിങ്‌സുകളില്‍ നിന്നാണ് നാഴികക്കല്ല് പിന്നിട്ടത്. 

നാളെ കളിക്കാനിറങ്ങുമ്പോള്‍ ധവാന്‍ പിന്നിടുന്ന നേട്ടങ്ങള്‍-

35- ഇന്ത്യന്‍ നായകനായി അരങ്ങേറുന്ന ഏറ്റവും പ്രായമുള്ള താരം ഇനി ധവാനാണ്. 35 വയസും 225 ദിവസവും പിന്നിടുമ്പോഴാണ് ധവാന്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. 

25- ഇന്ത്യയെ ഏകദിനത്തില്‍ നയിക്കുന്ന 25ാമത്തെ ക്യാപ്റ്റനാണ് ധവാന്‍. 

17- ശ്രീലങ്കക്കെതിരെ 1000 റണ്‍സ് തികയ്ക്കാന്‍ ധവാന് ഇനി 17 റണ്‍സ് കൂടി മതി. 

35- ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 10,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള അവസരവും നാളെ ധവാന് മുന്നിലുണ്ട്. 35 റണ്‍സ് നേടിയാല്‍ ഈ റെക്കോര്‍ഡ് പുസ്തകത്തിലും ധവാന് തന്റെ പേര് എഴുതിച്ചേര്‍ക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com