ഇന്ത്യ-പാക് ടി20; കൂടുതല്‍ ഉത്തരവാദിത്വം ഇവര്‍ക്ക്‌, രണ്ട് ഇന്ത്യന്‍ താരങ്ങളിലേക്ക് ചൂണ്ടി ഗൗതം ഗംഭീര്‍

'പാകിസ്ഥാന് എതിരെ എന്റെ ആദ്യ രാജ്യാന്തര മത്സരം കളിച്ചപ്പോള്‍ മറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ അസ്വസ്ഥനായിരുന്നു ഞാന്‍'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കു നേര്‍ വരുന്നതിന്റെ ത്രില്ലിലാണ് ക്രിക്കറ്റ് ആരാധകര്‍. വിരാട് കോഹ് ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് വലിയ ഉത്തരവാദിത്വമാണ് പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ ഉള്ളതെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. 

പാകിസ്ഥാന് എതിരെ എന്റെ ആദ്യ രാജ്യാന്തര മത്സരം കളിച്ചപ്പോള്‍ മറ്റ് കളിക്കാരേക്കാള്‍ കൂടുതല്‍ അസ്വസ്ഥനായിരുന്നു ഞാന്‍. മറ്റ് ടീം അംഗങ്ങള്‍ക്ക് പാകിസ്ഥാനെതിരെ കളിച്ച അനുഭവമുണ്ട്. അതിനാല്‍ ടീമിലെ സീനിയര്‍ കളിക്കാരുടെ ഉത്തരവാദിത്വമാണ് യുവ താരങ്ങളെ ശാന്തരായി മാറ്റുക എന്നത്, ഗംഭീര്‍ പറഞ്ഞു. 

ക്രിക്കറ്റില്‍ വൈകാരികതയല്ല നമ്മെ ജയത്തിലേക്ക് നയിക്കുന്നത്. ബാറ്റും ബോളും തമ്മിലാണ് അവിടെ മത്സരം. വിരാട് കോഹ് ലിയേയും രോഹിത് ശര്‍മയേയും പോലുള്ളവര്‍ക്ക് മേല്‍ ഇവിടെ വലിയ ഉത്തരവാദിത്വമായിരിക്കും പാകിസ്ഥാനെ നേരിടുമ്പോള്‍ എന്നും ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ പറഞ്ഞു. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ സീനിയര്‍ താരങ്ങള്‍ കോഹ് ലിയും ധവാനുമായിരിക്കും. 2019 ലോകകപ്പില്‍ പാകിസ്ഥാനെതിരെ രോഹിത് സെഞ്ചുറിയും കോഹ് ലി അര്‍ധ ശതകവും നേടി. ലോകകപ്പില്‍ പാകിസ്ഥാനെതിരെ 7-0 എന്ന റെക്കോര്‍ഡ് ജയവുമായി മുന്‍പോട്ട് പോവുകയാണ് ഇന്ത്യ.

ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ഗ്രൂപ്പ് 2ലാണ് പാകിസ്ഥാന്‍. രണ്ട് വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com