അവസരങ്ങള്‍ മഹാമാരി കവര്‍ന്നു; 2023 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബുളില്‍

അവസരങ്ങള്‍ മഹാമാരി കവര്‍ന്നു; 2023 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബുളില്‍
അറ്റാതുർക്ക് ഒളിംപിക്ക് സ്റ്റേഡിയം/ ട്വിറ്റർ
അറ്റാതുർക്ക് ഒളിംപിക്ക് സ്റ്റേഡിയം/ ട്വിറ്റർ

ന്യോണ്‍: 2023ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ച് യുവേഫ. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലാണ് 2023ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം അരങ്ങേറുക. ഇസ്താംബുളിലെ അറ്റാതുര്‍ക്ക് ഒളിംപിക്ക് സ്റ്റേഡിയത്തിലാണ് കലാശപ്പോര്. വെള്ളിയാഴ്ചയാണ് യുവേഫ വേദി പ്രഖ്യാപിച്ചത്. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണുകളായി ഇസ്താംബുളില്‍ നിന്ന് വേദി പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റിയിരുന്നു. 2020ല്‍ മഹാമാരി ലോകമെമ്പാടും പടര്‍ന്നു പിടിച്ച ഘട്ടത്തിലാണ് ഇസ്താംബുളിന് അനുവദിച്ച വേദി ലിസ്ബണിലേക്ക് മാറ്റിയത്.

ഇക്കഴിഞ്ഞ സീസണിലെ ഫൈനല്‍ പോരാട്ടവും ഇസ്താംബുളിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത്തവണയും കോവിഡ് പ്രതിസന്ധി തീര്‍ത്തതോടെ ചെല്‍സി- മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം പോര്‍ട്ടോയിലേക്ക് യുവേഫ മാറ്റി. 

അടുത്ത വര്‍ഷം നടക്കുന്ന ഫൈനലിന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള സ്റ്റേഡിയമാണ് വേദി. 2024ലെ ഫൈനലിന് വെംബ്ലിയാണ് വേദി. 2023ല്‍ യഥാര്‍ത്ഥത്തില്‍ ഫൈനലിന് വേദിയായി തീരുമാനിച്ചത് മ്യൂണിക്കായിരുന്നു. ഇസ്താംബുളിന് 2023 അനുവദിച്ചതോടെ മ്യൂണിക്ക് 2025ലെ ഫൈനലിന് അരങ്ങൊരുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com