ജോൺ ​ഗ്ലാസിന്റെ ബാറ്റിങ്/ ട്വിറ്റർ
ജോൺ ​ഗ്ലാസിന്റെ ബാറ്റിങ്/ ട്വിറ്റർ

അവസാന ഓവറിൽ വേണ്ടത് 35 റൺസ്; തൂക്കിയടിച്ചത് ആറ് സിക്സുകൾ! അവിശ്വസനീയ വിജയം, കിരീടം 

അവസാന ഓവറിൽ വേണ്ടത് 35 റൺസ്; തൂക്കിയടിച്ചത് ആറ് സിക്സുകൾ! അവിശ്വസനീയ വിജയം, കിരീടം 

ഡബ്ലിൻ: ഒരോവറിലെ ആറ് പന്തുകളും സിക്സർ തൂക്കി മറ്റൊരു താരം കൂടി. അയർലൻഡിലെ എൽവിഎസ് ടി20 ക്രിക്കറ്റ് ഫൈനലിലാണ് അവസാന ഓവറിലെ ആറ് പന്തുകളും സിക്സർ തൂക്കി ബാലിമീന ക്ലബ് താരം ജോൺ ഗ്ലാസിന്റെ ഉജ്ജ്വല പ്രകടനം. ക്രെഗാഗിനെതിരെ ജയിക്കാൻ അവസാന ഓവറിൽ 35 റൺസ് വേണം എന്ന നിലയിൽ നിൽക്കെയായിരുന്നു താരത്തിന്റെ അവിശ്വസനീയ വെടിക്കെട്ട്. 

ആദ്യം ബാറ്റ് ചെയ്ത ക്രെഗാഗ് 20 ഓവറിൽ 147 റൺസെടുത്തു. മറുപടിയിൽ ബാലിമീന 19 ഓവറിൽ 7ന് 113ൽ പരാജയം മുന്നിൽക്കണ്ടു നിൽക്കുകയായിരുന്നു. എന്നാൽ, 51 റൺസുമായി പുറത്താകാതെ നിന്ന ഗ്ലാസ് അവസാന ഓവറിലെ ഓരോ പന്തും ബൗണ്ടറിക്കു പുറത്തേക്കടിച്ച് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു. 

കളിയുടെ 19ാം ഓവറിലും വ്യക്തമായ മേൽക്കൈ നിലനിർത്തിയ ക്രെഗാഗിനാകട്ടെ തോൽവി ഞെട്ടിക്കുന്നതുമായി. ജോൺ ഗ്ലാസിന്റെ സഹോദരൻ സാം ഗ്ലാസ് മത്സരത്തിൽ ബാലിമീനയ്ക്കായി ഹാട്രിക്കും നേടിയിരുന്നു. 87 റൺസുമായി പുറത്താകാതെ നിന്ന ജോൺ ഗ്ലാസ് തന്നെയാണു മാൻ ഓഫ് ദി മാച്ച്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com