സെക്‌സ് ഒഴിവാക്കാന്‍ കാര്‍ഡ് ബോര്‍ഡ് കട്ടില്‍; അത്‌ലറ്റുകള്‍ക്ക് കോണ്ടം; ഒളിംപിക് വില്ലേജിലെ ഒരുക്കങ്ങള്‍

'ഒരാളുടെ ഭാരം താങ്ങാനാവുന്ന പാകത്തിലാണ് ആന്റി സെക്‌സ് കട്ടിലുകള്‍ തയ്യാറാക്കിയിരിക്കുന്നത്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: കോവിഡ് ആശങ്കകള്‍ക്കിടയിലാണ് ഒളിംപിക്‌സിന് തിരി തെളിയുന്നത്. മൂന്ന് കേസുകള്‍ ഇതിനോടകം തന്നെ ടോക്യോ ഒളിംപിക് വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്തു. ആശങ്കകള്‍ നിലനില്‍ക്കുന്ന ഈ സമയം അത്‌ലറ്റുകള്‍ തമ്മിലുള്ള ഫിസിക്കല്‍ കോണ്‍ടാക്റ്റ് കുറയ്ക്കുന്നതിനും സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും വേണ്ട നടപടികളാണ് സംഘാടകരുടെ ഭാഗകത്ത് നിന്ന് വരുന്നത്. 

കായിക താരങ്ങള്‍ക്കിടയില്‍ കോണ്ടം വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആ തീരുമാനവുമായി മുന്‍പോട്ട് പോവുകയാണ് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി. ഇതിനൊപ്പം കായിക താരങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന കട്ടിലിലും പ്രത്യേകതയുണ്ട്. 

ഒരാളുടെ ഭാരം താങ്ങാനാവുന്ന പാകത്തിലാണ് ആന്റി സെക്‌സ് 
കട്ടിലുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 18000ഓളം കട്ടിലുകളാണ് ഇത്തരത്തില്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് തയ്യാറാക്കിയത്. കായിക താരങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കാനാണ് ഇത്. ഇതൊരു ബോധവത്കരണ ശ്രമമായി കണ്ട് ഫിസിക്കല്‍ ഡിസ്റ്റന്‍സ് ഒഴിവാക്കണം എന്നാണ് സംഘാടകര്‍ കായിക താരങ്ങളോട് ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com