ആശങ്ക കനക്കുന്നു, ഒളിംപിക് വില്ലേജില്‍ രണ്ട് കായിക താരങ്ങള്‍ക്ക് കോവിഡ് 

ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ രണ്ട് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായിരിക്കുന്നു എന്നത് ആശങ്ക കൂട്ടുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടോക്യോ: ഒളിംപിക് വില്ലേജില്‍ രണ്ട് കായിക താരങ്ങള്‍ക്ക് കോവിഡ്. കഴിഞ്ഞ ദിവസം ഒളിംപിക് വില്ലേജിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒഫീഷ്യലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ രണ്ട് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് പോസിറ്റീവായിരിക്കുന്നു എന്നത് ആശങ്ക കൂട്ടുന്നു. 

കോവിഡ് പോസിറ്റീവായ അത്‌ലറ്റുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നുമാണ്‌ സംഘാടകര്‍ പറയുന്നത്‌.

ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കം. ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല.  228 അംഗ ഇന്ത്യന്‍ സംഘമാണ് ടോക്യോ ഒളിംപിക്‌സിന്റെ ഭാ​ഗമാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com