ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്യോയിലെത്തി; 88 അംഗ സംഘത്തിന്റെ വരവ് ഒളിംപിക് വില്ലേജിലെ കോവിഡ് ആശങ്കയ്ക്കിടയില്‍

88 അംഗ ഇന്ത്യന്‍ സംഘത്തില്‍ 54 അത്‌ലറ്റുകളും സപ്പോര്‍ട്ട് സ്റ്റാഫും ഐഒഎ പ്രതിനിധികളും ഉള്‍പ്പെടുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതിന് ഇടയില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തിലെ ആദ്യ ബാച്ച് ടോക്യോയിലെത്തി. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്, സ്വിമ്മിങ്, വെയ്റ്റ്‌ലിഫ്റ്റിങ് വിഭാഗങ്ങളിലെ കളിക്കാരും ഒഫീഷ്യലുകളുമാണ് ജപ്പാനിലെത്തിയത്. 

ഡല്‍ഹിയില്‍ നിന്നും ചാര്‍ട്ടേഡ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് ഇന്ത്യന്‍ സംഘത്തിന്റെ ആദ്യ ബാച്ച് എത്തിയത്. 88 അംഗ ഇന്ത്യന്‍ സംഘത്തില്‍ 54 അത്‌ലറ്റുകളും സപ്പോര്‍ട്ട് സ്റ്റാഫും ഐഒഎ പ്രതിനിധികളും ഉള്‍പ്പെടുന്നു. 

ടോക്യോയിലെത്തിയ ഇന്ത്യന്‍ ഹോക്കി സംഘത്തില്‍ വനിതാ, പുരുഷ ടീമുകളുണ്ട്. വിദേശത്ത് പരിശീലനത്തിലുള്ള പല താരങ്ങളും നേരത്തെ ടോക്യോയിലേക്ക് എത്തിയിരുന്നു. യുഎസിലെ തന്റെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് വെയിറ്റ്‌ലിഫ്റ്റര്‍ മീരാബായി ചാനു ടോക്യോയിലേക്ക് വെള്ളിയാഴ്ച എത്തിയത്. 

ഇറ്റലിയിലും ക്രൊയേഷ്യയിലും പരിശീലനം കഴിഞ്ഞ് ഇന്ത്യന്‍ ബോക്‌സര്‍മാരും ഷൂട്ടിങ് താരങ്ങളും ടോക്യോയിലേക്ക് എത്തിയിട്ടുണ്ട്. 229 അംഗങ്ങളടങ്ങിയ ഇന്ത്യന്‍ സംഘമാണ് ഒളിംപിക്‌സിന്റെ ഭാഗമാവുന്നത്. 119 അത്‌ലറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

മൂന്ന് പേര്‍ക്കാണ് ഇതുവരെ ഗെയിംസ് വില്ലേജില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരു ഒഫീഷ്യലിനും രണ്ട് കായിക താരങ്ങള്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്താല്‍ തടയാന്‍ വേണ്ട സുരക്ഷ മുന്നൊരുക്കങ്ങള്‍ നടത്തിയതായി അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com