'ആന്റി സെക്സ് കട്ടിൽ' ആരോപണം വ്യാജം, ഒളിംപിക് വില്ലേജിലെ കട്ടിലുകൾക്ക് ബലക്കുറവില്ലെന്ന് തെളിയിച്ച് വിഡിയോ 

ഐറിഷ് ജിംനാസ്റ്റിക് താരം കട്ടിലില്‍ ചാടി ക്വാളിറ്റി തെളിയിക്കുന്ന വിഡിയോ പുറത്തുവിട്ടു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ടോക്കിയോ: ടോക്യോ ഒളിമ്പിക്‌സില്‍ കായിക താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന കട്ടിലിന് ബലക്കുറവില്ലെന്ന് ഉറപ്പാക്കി സംഘാടകര്‍. അത്‌ലറ്റുകള്‍ തമ്മിലുള്ള ഫിസിക്കല്‍ കോണ്‍ടാക്റ്റ് കുറയ്ക്കുന്നതിനാണ് കാർഡ്ബോർട്ട് കട്ടിലുകൾ ഒരുക്കിയിരിക്കുന്നതെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. ഐറിഷ് ജിംനാസ്റ്റിക് താരമായ  റൈസ് മക്ലെനഗന്‍ ഒരു കട്ടിലില്‍ ചാടി ക്വാളിറ്റി തെളിയിക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 

പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് താരം ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. അവ പെട്ടെന്നുള്ള ചലനങ്ങള്‍ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നത്‌ വ്യാജ വാര്‍ത്തയാണ്‌’, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മക്ലെനഗന്‍ പറഞ്ഞു. വ്യാജ പ്രചാരണം പൊളിച്ച താരത്തിന് ഒളിമ്പിക്സ് സംഘാടകർ ട്വിറ്ററിൽ നന്ദി അറിയിച്ചിട്ടുണ്ട്. 

ഒരാളുടെ ഭാരം താങ്ങാനാവുന്ന പാകത്തിലാണ് ആന്റി സെക്‌സ് കട്ടിലുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും കായിക താരങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കാനാണ് ഇതെന്നുമാണ് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com