ഒളിംപിക്‌സിനെത്തിയ മറ്റൊരു അത്‌ലറ്റിനും കോവിഡ്; രോഗം സ്ഥിരീകരിച്ചത് യുഎസ് ജിംനാസ്റ്റിക്‌സ് താരത്തിന്

ഒളിംപിക്‌സിനെത്തിയ മറ്റൊരു അത്‌ലറ്റിനും കോവിഡ്; രോഗം സ്ഥിരീകരിച്ചത് യുഎസ് ജിംനാസ്റ്റിക്‌സ് താരത്തിന്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ഒളിംപിക്‌സ് പോരാട്ടത്തിന് കൂടുതല്‍ ആശങ്കകള്‍ ഉയര്‍ത്തി കോവിഡ് കേസുകള്‍ ഉയരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റ വോളിബോള്‍ താരം ഒന്‍ഡ്രെജ് പെരുസിചിന് പിന്നാലെ ഒരു അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരത്തിനും കോവിഡ്. ചെക്ക് താരത്തിന്റെ ഫലം വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ കേസ്. 

കൗമാരക്കാരിയായ യുഎസ് ജിംനാസ്റ്റിക്‌സ് താരത്തിന് വൈറസ് ബാധ കണ്ടെത്തിയിരിരക്കുന്നത്. പരിശീലന ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ ഒളിംപിക്‌സിനെത്തി കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ താരമായി ഈ കൗമാരക്കാരി മാറി. 

നേരത്തെ ദിവസവും നടത്തുന്ന കോവിഡ് പരിശോധനയുടെ ഭാഗമായി നടത്തിയ ടെസ്റ്റിലാണ് ചെക്ക് വോളി താരത്തിന്റഖെ ഫലം പോസിറ്റീവായത്. താരത്തിന് ഇന്നലെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായും ലക്ഷണങ്ങളൊന്നുമില്ലെന്നും ചെക്ക് ഒളിംപിക് ടീം തലവന്‍ മര്‍ട്ടിന്‍ ഡൊക്ടര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം കണ്ടെത്തിയിരുന്നു. നിലവില്‍ വിവിധ രാജ്യങ്ങളിലെ 6,700 താരങ്ങളും മറ്റ് ഒഫീഷ്യല്‍സും താമസിക്കുന്നത് ഒളിംപിക് വില്ലേജിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com