'സഹായിച്ചത് രാഹുല്‍ ദ്രാവിഡ്'; തിരിച്ചുവരവിലെ മികവിലേക്ക് ചൂണ്ടി കുല്‍ദീപ് യാദവ് 

വലിയ ഇടവേളക്ക് ശേഷം ചഹലിനൊപ്പം കുല്‍ദീപ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ 9-48-2 എന്നതാണ് കുല്‍ദീപിന്റെ ഫിഗര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: 2019 ലോകകപ്പിന് ശേഷം പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താനാവാതെ വലയുകയായിരുന്നു ഇന്ത്യയുടെ ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. വലിയ ഇടവേളക്ക് ശേഷം ചഹലിനൊപ്പം കുല്‍ദീപ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ 9-48-2 എന്നതാണ് കുല്‍ദീപിന്റെ ഫിഗര്‍. 

ഇവിടെ തിരിച്ചു വരവിന് തന്നെ സഹായിച്ച രാഹുല്‍ ദ്രാവിഡിനെ കുറിച്ചാണ് കുല്‍ദീപ് പറയുന്നത്. സമ്മര്‍ദവും അസ്വസ്ഥതയും എപ്പോള്‍ കളിക്കുമ്പോഴും ഉണ്ടാവും. വലിയ ഇടവേളക്ക് ശേഷമാണ് ഞാന്‍ കളിക്കുന്നത്. ആദ്യം വലിയ ചര്‍ച്ചകള്‍ നടത്തി. രാഹുല്‍ ദ്രാവിഡ് എന്നെ ഒരുപാട് പിന്തുണക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു, കുല്‍ദീപ് പറയുന്നു. 

കളി ആസ്വദിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഫലത്തെ കുറിച്ച് ആകുലപ്പെടാതെ കഴിഞ്ഞ 15 ദിവസമായി തുടരുന്ന പ്രക്രീയയില്‍ വിശ്വസിക്കാന്‍ ദ്രാവിഡ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്, കുല്‍ദീപ് ആദ്യ ഏകദിനത്തിന് ശേഷം പറഞ്ഞു. 

പല പരമ്പരകളിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ കുല്‍ദീപിന് അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്‍ പതിനാലാം സീസണിന്റെ ആദ്യ ഘട്ടത്തില്‍ ഒരു മത്സരം പോലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി കുല്‍ദീപ് കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പല പ്രമുഖ താരങ്ങളും പരിക്കേറ്റ് പുറത്ത് പോയിട്ടും കുല്‍ദീപ് ടീമിലേക്ക് എത്തിയില്ല. വാഷിങ്ടണ്‍ സുന്ദര്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ അക്ഷര്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com