'ഇതെനിക്ക് അഭിമാനം'; 34ാം വയസില്‍ നാലാം ഒളിംപിക്‌സിന് സാനിയ

നാല് ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ എന്ന നേട്ടമാണ് സാനിയ മിര്‍സയെ കാത്തിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നാല് ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാ എന്ന നേട്ടമാണ് സാനിയ മിര്‍സയെ കാത്തിരിക്കുന്നത്. ഒരുപാട് അഭിമാനം തോന്നുന്നു എന്നാണ് ഇതിനെ കുറിച്ച് സാനിയ പറയുന്നത്. 

ഒളിംപിക്‌സില്‍ കളിക്കുക എന്നത് ഏതൊരു അത്‌ലറ്റിന്റേയും സ്വപ്‌നമാണ്. നാല് ഒളിംപിക്‌സുകളില്‍ കളിക്കുക എന്നത് എന്റെ കരിയറിന്റെ തുടക്കത്തില്‍ എനിക്ക് സ്വപ്‌നം മാത്രം കാണാനാവുമായിരുന്ന കാര്യവും. അതുകൊണ്ട് തന്നെ ഇത് വലിയ അഭിമാനമാണ്...സാനിയ പറഞ്ഞു. 

34ാം വയസിലാണ് സാനിയ ഒളിംപിക്‌സിലെ തന്റെ ആദ്യ മെഡല്‍ നേടി ഇറങ്ങുന്നത്. 2016 റിയോ ഒളിംപിക്‌സില്‍ മിക്‌സഡ് ഡബിള്‍സ് സെമി ഫൈനലില്‍ 6-2,2-6,3-10ന് വീനസ് വില്യംസമും രാജീവ് രാമും ചേര്‍ന്ന് സെറീന-ബൊപ്പണ്ണ സഖ്യത്തിന്റെ മെഡല്‍ പ്രതീക്ഷ തല്ലിത്തകര്‍ത്തിരുന്നു. 

ഒളിംപിക്‌സിലെ വനിതാ വിഭാഗം ഡബിള്‍സില്‍ അങ്കിത റെയ്‌നാണ് സെറീനയുടെ പങ്കാളി. 2017ലെ കാല്‍മുട്ടിലെ പരിക്കോടെയാണ് സെറീനയുടെ കോര്‍ട്ടിലെ താളം തെറ്റുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇസാന്റെ ജനനം. പിന്നാലെ കോര്‍ട്ടിലേക്ക് സെറീന മടങ്ങിയെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ഇടയില്‍ പരിക്ക്. 

പിന്നാലെ കോവിഡ് സമ്മര്‍ദത്തിലേക്ക് ലോകം വീണപ്പോള്‍ സെറീനയേയും മഹാമാരി ബാധിച്ചു. കോവിഡ് മുക്തയായതിന് ശേഷം മാര്‍ച്ചില്‍ തിരിച്ചു വരവ്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് വിമായത്രകള്‍ക്ക് വിലക്ക് വന്നപ്പോള്‍ ഇസാന് വിസ ലഭിക്കാന്‍ സാനിയക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടേണ്ടതായി വന്നു. ഒടുവില്‍ വിസ ലഭിച്ചപ്പോള്‍ ക്വാറന്റൈന്‍ വ്യവസ്ഥകളിലൂന്നി ഇസാനെ പിരിഞ്ഞ് സാനിയക്ക് കഴിയേണ്ടി വന്നത് 9 ദിവസം. 

ടോക്യോ ഒളിംപിക്‌സിലേക്ക് സാനിയക്കൊപ്പം ഇസാന്‍ വരുന്നില്ല. എന്നാല്‍ തന്റെ അവസാന ഒളിംപിക്‌സ് എന്ന് വിലയിരുത്തപ്പെടുന്ന ഈ സമയം മെഡല്‍ എന്ന സ്വപ്‌നം മാത്രം മുന്‍പില്‍ നിര്‍ത്തുകയാണ് ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ മുത്തമിട്ട സാനിയ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com