ആദ്യ പരിശീലന മത്സരം ഇന്ന്, ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടും ഋഷഭ് പന്ത് ടീമിലില്ല

കോവിഡ് നെഗറ്റീവ് ഫലം വന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെങ്കിലും ഋഷഭ് പന്ത് ആദ്യ സന്നാഹ മത്സരം കളിക്കുന്നില്ല
ഋഷഭ് പന്ത്/ ഫയൽ
ഋഷഭ് പന്ത്/ ഫയൽ

ഡര്‍ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പായുള്ള ഇന്ത്യയുടെ ആദ്യ പരിശീലന മത്സരം ഇന്ന്. റിവര്‍സൈഡ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30നാണ് ത്രിദിന പരിശീലന മത്സരം. കോവിഡ് നെഗറ്റീവ് ഫലം വന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയെങ്കിലും ഋഷഭ് പന്ത് ആദ്യ സന്നാഹ മത്സരം കളിക്കുന്നില്ല. 

ജൂലൈ 18ന് പന്ത് 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. പരിശോധനയില്‍ നെഗറ്റീവ് ഫലം വന്നിരുന്നു. പരിശീലന മത്സരത്തിന്റെ സമയമായപ്പോഴേക്കും തിരിച്ചു വരാനായെങ്കിലും വേണ്ട വിശ്രമം പന്തിന് നല്‍കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. 

മികച്ച ഫിസിക്കല്‍ കണ്ടീഷനിലേക്ക് എത്താന്‍ പാകത്തില്‍ വേണ്ട വിശ്രമം പന്തിന് ലഭിക്കേണ്ടതുണ്ട്. കോവിഡ് ലക്ഷണങ്ങളൊന്നും പന്തിനുണ്ടായില്ല. എന്നാല്‍ നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റിന് മുന്‍പായി പന്തിന് നല്ല പരിശീലനം നടത്തേണ്ടതുണ്ട്, ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

പന്തിന് പുറമെ വൃധിമാന്‍ സാഹയും ആദ്യ പരിശീലന മത്സരത്തില്‍ കളിക്കുന്നില്ല. സാഹ കോവിഡ് ബാധിതനായില്ലെങ്കിലും കോവിഡ് ബാധിതനായ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുമായി സമ്പര്‍കത്തില്‍ വന്നതോടെയാണ് സാഹ ക്വാറന്റീനിലായത്. പരിശീലന മത്സരത്തില്‍ കെ എല്‍ രാഹുല്‍ ആയിരിക്കും വിക്കറ്റിന് പിന്നില്‍ വരുന്നത് എന്ന് ഇതോടെ വ്യക്തമാവുന്നു. 

ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. ഈ സമയമാവുമ്പോഴേക്കും പന്തിനും സാഹയ്ക്കും ഫിറ്റ്‌നസോടെ മടങ്ങിയെത്താന്‍ സാധിക്കും. ജൂലൈ 28നാണ് രണ്ടാമത്തെ പരിശീലന മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com