ധോനിക്ക് വേണ്ടി ഐപിഎല്‍ കിരീടം നേടും: സുരേഷ് റെയ്‌ന

ധോനിക്ക് വേണ്ടി ഈ വര്‍ഷം ഐപിഎല്‍ കിരീടം നേടുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: ധോനിക്ക് വേണ്ടി ഈ വര്‍ഷം ഐപിഎല്‍ കിരീടം നേടുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന. ഈ വര്‍ഷം ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കൂടുതല്‍ ആത്മവിശ്വാസം ടീമിന് ലഭിക്കുന്നതായി റെയ്‌ന പറഞ്ഞു. 

ധോനിക്ക് വേണ്ടി കിരീടം നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം നമ്മള്‍ കളിച്ച വിധം നോക്കുമ്പോള്‍ എക്‌സ്ട്രാ ആത്മവിശ്വാസം ധോനിയുടെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ടീമിന് ലഭിക്കുന്നു. ടീമിലെ മറ്റ് താരങ്ങളുടെയെല്ലാം വിജയം ധോനി ആസ്വദിക്കുന്നു, റെയ്‌ന പറഞ്ഞു. 

എല്ലാ കളിക്കാര്‍ക്കും ധോനി സ്വാതന്ത്ര്യം നല്‍കുന്നു. മൊയിന്‍ അലി, സാം കറാന്‍, ഡ്വെയ്ന്‍ ബ്രാവോ, രുതുരാജ് എന്നിവരുടെ സാന്നിധ്യം ടീമിന് ഊര്‍ജം നല്‍കുന്നു. ഈ വര്‍ഷം കിരീടം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്, ധോനിക്ക് വേണ്ടി, സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടില്‍ റെയ്‌ന പറഞ്ഞു. 

ഈ വര്‍ഷത്തോടെ ധോനി ഐപിഎല്ലിനോട് വിടപറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അടുത്ത വര്‍ഷം കൂടി ധോനി ചെന്നൈയില്‍ ഉണ്ടാവുമെന്ന സൂചനയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com