കൊളംബോയിലെ ത്രില്ലര്‍; ഏകദിന ടീമിന് ഡര്‍ഹാമില്‍ നിന്ന് ആരവമുയര്‍ത്തി കോഹ്‌ലിയും സംഘവും

ജയത്തിലേക്ക് ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ടീം പൊരുതി കയറുമ്പോള്‍ ധവാനും കൂട്ടര്‍ക്കുമായി ആരവമുയര്‍ത്തി കോഹ് ലിയും സംഘവും
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം കാണുന്ന കോഹ് ലി, രവി ശാസ്ത്രി എന്നിവര്‍/വീഡിയോ ദൃശ്യം
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം കാണുന്ന കോഹ് ലി, രവി ശാസ്ത്രി എന്നിവര്‍/വീഡിയോ ദൃശ്യം

ഡര്‍ഹാം: തോല്‍വി കണ്‍മുന്‍പില്‍ നില്‍ക്കെ ജയത്തിലേക്ക് ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ടീം പൊരുതി കയറുമ്പോള്‍ ഡര്‍ഹാമില്‍ നിന്ന് ധവാനും കൂട്ടര്‍ക്കുമായി ആരവമുയര്‍ത്തി കോഹ് ലിയും സംഘവും. ത്രില്ലറിലേക്ക് നീണ്ട ഏകദിനം ഡര്‍ഹാമില്‍ കോഹ് ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആവേശത്തോടെ കാണുന്നത് ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ വ്യക്തം. 

കൗണ്ടി സെലക്ട് 11ന് എതിരായ ഇന്ത്യയുടെ പരിശീലന മത്സരത്തിന് ഇടയിലായിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം നടന്നത്. ഡര്‍ഹാമിലെ ഡ്രസിങ് റൂമിലും ഡൈനിങ് റൂമിലും ടീം ബസിലുമെല്ലാം ഇന്ത്യയുടെ ഏകദിന ജയത്തിന്റെ അലയൊലികള്‍ ഉയര്‍ന്നു. 

തിരിച്ചടി നേരിട്ട സമയത്ത് നിന്നും കരകയറി വന്നത് അത്ഭുതപ്പെടുത്തുന്ന പ്രയത്‌നമാണെന്നാണ് വിരാട് കോഹ് ലി ട്വിറ്ററില്‍ കുറിച്ചത്. ദീപക് ചഹറിനേയും സൂര്യകുമാര്‍ യാദവിനേയും കോഹ് ലി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 

ഒരു രാജ്യാന്തര ടീമിനെ തോല്‍പ്പിക്കാന്‍ നമ്മുടെ ബെഞ്ച് സ്‌ട്രെങ്ത് തന്നെ ധാരാളം എന്നാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് പറഞ്ഞത്. ടോപ് 11ല്‍ സൂര്യകുമാറിന് സ്ഥാനം ലഭിക്കേണ്ടതുണ്ടെന്നും യുവി പറഞ്ഞു. 

ഏഴ് വിക്കറ്റിന് 193 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നതോടെയാണ് ഇന്ത്യ പതറിയത്. എന്നാല്‍ ദീപക് ചഹര്‍ അപ്രതീക്ഷിത ഹീറോയായി എത്തിയതോടെ ഇന്ത്യ ത്രില്ലടിപ്പിക്കുന്ന ജയത്തിലേക്ക് എത്തി. അവസാന മൂന്ന് ഓവറില്‍ 16 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. ഇവിടെ ഭുവിയും ദീപക് ചഹറും വിക്കറ്റ് നഷ്ടപ്പെടുത്താതെ 5 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com