2032 ഒളിംപിക്‌സ് ബ്രിസ്‌ബേനില്‍, ഓസ്‌ട്രേലിയ വേദിയാവുന്നത് മൂന്നാം വട്ടം

ഒളിംപിക്‌സിന് വേദിയാവുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരമാണ് ബ്രിസ്‌ബേന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: 2032 ഒളിംപിക്‌സ് ബ്രിസ്‌ബേനില്‍. മൂന്നാം വട്ടമാണ് ഓസ്‌ട്രേലിയയിലേക്ക് ഒളിംപിക്‌സ് എത്തുന്നത്. ഒളിംപിക്‌സിന് വേദിയാവുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ നഗരമാണ് ബ്രിസ്‌ബേന്‍. 

1956ല്‍ മെല്‍ബണിലും 2000ല്‍ സിഡ്‌നിയിലും ഒളിംപിക്‌സ് നടന്നു. 2032ലെ പാരാലിംപിക്‌സ് വേദിയും ബ്രിസ്‌ബേനാണ്. ടോക്യോയില്‍ ചേര്‍ന്ന ഐഒസി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇന്ത്യ, ഇന്തോനേഷ്യ, ഖത്തര്‍, സ്‌പെയ്ന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഓസ്‌ട്രേലിയയെ കൂടാതെ 2032 ഒളിംപിക്‌സ് വേദിക്കായി താത്പര്യം മുന്‍പോട്ട് വെച്ചിരുന്നവര്‍. 

ഒളിംപിക്‌സ് വേദിയായി ബ്രിസ്‌ബേനെ പ്രഖ്യാപിച്ചത് വലിയ ആഘോഷത്തോടെയാണ് നഗരം സ്വീകരിച്ചത്. ഗബ്ബ സ്റ്റേഡിയമായിരിക്കും 2032 ഒളിംപിക്‌സിലെ പ്രധാന വേദി. 2032 ജൂലൈ 23 മുതല്‍ ആഗസ്റ്റ് എട്ട് വരെയാണ് മത്സരങ്ങള്‍. 

സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ മുപ്പതോളം വേദികളിലായാവും ബ്രിസ്‌ബേന്‍ ഒളിംപിക്‌സ് നടക്കുക. രണ്ട് അത്‌ലറ്റ് വില്ലേജുകളാവും നിര്‍മിക്കുക. ഒന്ന് ബ്രിസ്‌ബേനിലും രണ്ടാമത്തേത് ഗോള്‍ഡ് കോസ്റ്റിലും. ബ്രിസ്‌ബേനിലെ വില്ലേജില്‍ 14000 അത്‌ലറ്റുകള്‍ക്കാവും താമസിക്കാനാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com