ടോക്യോ ഒളിംപിക്സ്: ആദ്യ ജയം ആതിഥേയർക്ക്, ഓസ്ട്രേലിയയെ വീഴ്ത്തി ജപ്പാൻ

സോഫ്റ്റ് ബോളിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ജപ്പാൻ ജയം നേടിയത് 
വിജയം ആഘോഷിക്കുന്ന ജപ്പാൻ താരങ്ങൾ/ ചിത്രം: എ പി
വിജയം ആഘോഷിക്കുന്ന ജപ്പാൻ താരങ്ങൾ/ ചിത്രം: എ പി

ടോക്യോ ഒളിംപിക്സിലെ ആദ്യ ജയം നേടി ആതിഥേയരായ ജപ്പാൻ. സോഫ്റ്റ് ബോളിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ജപ്പാൻ ഒളിംപിക്സ് യാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. 8-1 ന് അനായാസമായി ജപ്പാൻ ജയം സ്വന്തമാക്കി. 

ഇന്ന് നടക്കുന്ന സോഫ്റ്റ് ബോളിന്റെ രണ്ടാം മത്സരത്തിൽ കരുത്തരായ അമേരിക്ക ഇറ്റലിയെ നേരിടും. ഇന്നുതന്നെ കാനഡയ്‌ക്കെതിരെ മെക്‌സിക്കോയും മത്സരത്തിനിറങ്ങുന്നുണ്ട്. നാളെ അമേരിക്ക - കാനഡ, മെക്‌സിക്കോ - ജപ്പാൻ, ഇറ്റലി - ഓസ്‌ട്രേലിയ എന്നിങ്ങനെയാണ് മത്സരം.

2008ന് ശേഷം ആദ്യമായാണ് സോഫ്റ്റ്‌ബോൾ ഒളിംപിക്‌സ് മത്സര ഇനമായത്. 13 വർഷം മുമ്പ് ബെയ്ജിങ്ങിൽ നടന്ന ഒളിംപിക്‌സിൽ കിരീടം നേടിയതും ജപ്പാനായിരുന്നു.  അമേരിക്ക രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com