123ന് തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്; 133 റണ്‍സ് ജയത്തോടെ ഓസ്‌ട്രേലിയയുടെ തിരിച്ചു വരവ്

അഞ്ച് വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക് നിറഞ്ഞപ്പോള്‍ 133 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ ജയം
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

ബാര്‍ബഡോസ്: ടി20 പരമ്പരയില്‍ 4-1ന് നാണംകെട്ടെങ്കിലും ഏകദിനത്തില്‍ കൂറ്റന്‍ ജയവുമായി വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഓസ്‌ട്രേലിയയുടെ തിരിച്ചു വരവ്. അഞ്ച് വിക്കറ്റ് നേടി മിച്ചല്‍ സ്റ്റാര്‍ക് നിറഞ്ഞപ്പോള്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 133 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ ജയം. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 252 റണ്‍സ്. എന്നാല്‍ ചെയ്‌സ് ചെയ്ത് ഇറങ്ങിയ വിന്‍ഡിസ് 123ന് ഓള്‍ഔട്ട്. പരിക്കേറ്റ് ആരോണ്‍ ഫിഞ്ച് മാറി നിന്നപ്പോള്‍ അലക്‌സ് കാരിയാണ് ഓസ്‌ട്രേലിയയെ നയിച്ചത്. 

56 റണ്‍സ് എടുത്ത് പൊള്ളാര്‍ഡ് പൊരുതി നിന്നെങ്കിലും മറ്റൊരു വിന്‍ഡിസ് ബാറ്റ്‌സ്മാനും പിന്തുണ നല്‍കാനായില്ല. 26.2 ഓവറില്‍ വിന്‍ഡിസ് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് ഓസ്‌ട്രേലിയ മുന്‍പിലെത്തി. 

മിച്ചല്‍ സ്റ്റാര്‍ക്ക് 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍ നായകന്‍ അലക്‌സ് കാരിയാണ്. 67 റണ്‍സ് ആണ് കാരി നേടിയത്. ആഷ്ടണ്‍ ടേണര്‍ 49 റണ്‍സ് കൂടി നേടിയതോടെയാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com