'ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറായത് എന്നെ പുറത്താന്‍ വേണ്ടി മാത്രം'; ആരോപണവുമായി മുന്‍ താരം 

2011 മുതല്‍ 2015 വരെ സൗത്ത് ആഫ്രിക്കയുടെ ടോപ് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായിരുന്നു താമി
ഡിവില്ലിയേഴ്‌സ്, താമി സൊലേകില
ഡിവില്ലിയേഴ്‌സ്, താമി സൊലേകില

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി എ ബി ഡി വില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറായത് തന്നെ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി മാത്രമെന്ന് താമി സൊലേകില. 2011 മുതല്‍ 2015 വരെ സൗത്ത് ആഫ്രിക്കയുടെ ടോപ് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായിരുന്നു താമി. 

ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി താമിയെ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും മൂന്ന് രാജ്യാന്തര മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. മാര്‍ക്ക് ബൗച്ചര്‍ വിരമിച്ചതിന് ശേഷം മാത്രമാണ് വിക്കറ്റ് കീപ്പറാവാന്‍ ഡി വില്ലിയേഴ്‌സ് താത്പര്യം പ്രകടിപ്പിച്ചതെന്നും താമി പറയുന്നു. 

ഞാന്‍ വന്നപ്പോള്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ഡി വില്ലിയേഴ്‌സ് മുന്‍പോട്ട് വന്നത്. ബൗച്ചര്‍ കീപ്പറായിരുന്നപ്പോള്‍ ഡി വില്ലിയേഴ്‌സിന് വിക്കറ്റിന് പിന്നില്‍ നില്‍ക്കണമെന്നില്ലായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ക്ക് കാണാം, താമി പറഞ്ഞു. 

അവിടെ ഏറ്റവും നിരാശപ്പെടുത്തുന്നത് കറുത്ത വര്‍ഗക്കാരായ ലിന്‍ഡ സോന്‍ഡിയെ പോലുള്ള കണ്‍വീനര്‍മാര്‍ അവിടെ ഉണ്ടായിരുന്നു. അവരും ഒരു വാക്ക് പോലും പറഞ്ഞില്ല, അദ്ദേഹം പറഞ്ഞു. 2004ല്‍ ഇന്ത്യക്കെതിരെയാണ് താമി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 

2004ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചത് താമിയുടെ അവസാന ടെസ്റ്റായും മാറി. താമിയുടെ അവസാന ടെസ്റ്റിലാണ് ഡി വില്ലിയേഴ്‌സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഡിവില്ലിയേഴ്‌സും താമിയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ട ഏക രാജ്യാന്തര മത്സരമായിരുന്നു ഇത്. 

2004ന് ശേഷം ഡൊമസ്റ്റിക് ക്രിക്കറ്റില്‍ താമി റണ്‍സ് വാരിയെങ്കിലും സൗത്ത് ആഫ്രിക്കന്‍ ടീമിലേക്ക് പിന്നെ മടങ്ങിയെത്താനായില്ല. 2016ല്‍ അഴിമതി ആരോപണത്തില്‍ താമിയെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ക്രിക്കറ്റില്‍ നിന്ന് വിലക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com