ഉമേഷ് യാദവിന്റെ സുന്ദര ഇന്‍സ്വിങ്ങര്‍, മുഹമ്മദ് സിറിജിന്റെ 'റിപ്പര്‍'; മത്സരിച്ചെറിഞ്ഞ്‌ ഇന്ത്യന്‍ പേസര്‍മാര്‍

മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ബൂമ്ര എന്നിവര്‍ മികവ് കാണിച്ച് മത്സരിച്ചതോടെ കൗണ്ടി ഇലവന്‍ 220ന് ഓള്‍ ഔട്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഡര്‍ഹാം: ആദ്യ പരിശീലന മത്സരത്തില്‍ കൗണ്ടി സെലക്ട് 11ന് എതിരെ മത്സരിച്ച് എറിഞ്ഞ് ഇന്ത്യന്‍ പേസര്‍മാര്‍. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ബൂമ്ര എന്നിവര്‍ മികവ് കാണിച്ച് മത്സരിച്ചതോടെ കൗണ്ടി ഇലവന്‍ 220ന് ഓള്‍ ഔട്ട്. 

15 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കൂടുതല്‍ മികച്ച് നിന്നത്. എന്നാല്‍ ത്രിദിന മത്സരത്തിന്റെ രണ്ടാം ദിനം ഏറ്റവും മികച്ച ഡെലിവറി വന്നത് മുഹമ്മദ് സിറാജില്‍ നിന്ന്. രണ്ട് റണ്‍സ് എടുത്ത് നിന്ന വാഷിങ്ടണ്‍ സുന്ദറിനെ വീഴ്ത്തിയാണ് സിറാജിന്റെ അത്യുഗ്രന്‍ ഷോര്‍ട്ട് പിച്ച് ഡെലിവറി വന്നത്. 

രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഇന്ത്യന്‍ ടീമിലെ തന്റെ സഹതാരം കൂടിയായ വാഷിങ്ടണ്‍ സുന്ദറിനെ മുഹമ്മദ് സിറാജ് റിപ്പറിലൂടെ ഞെട്ടിച്ചത്. സിറാജിന്റെ ഡെലിവറില്‍ എഡ്ജ് ചെയ്ത് പന്ത് സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തി. 

9ാം ഓവറില്‍ കൗണ്ടി ഇലവന്റെ ജേക്ക് ലിബിയെ പുറത്താക്കാന്‍ ഉമേഷ് യാദവില്‍ നിന്ന് വന്ന ഇന്‍സ്വിങ്ങറും കയ്യടി നേടുന്നു. ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ പ്രതിരോധിക്കാനായിരുന്നു കൗണ്ടി ബാറ്റ്‌സ്മാന്റെ ശ്രമം. എന്നാല്‍ മിഡില്‍ സ്റ്റംപ് ഇളക്കിയാണ് ഉമേഷിന്റെ മനോഹരമായ ഇന്‍സ്വിങ്ങര്‍ കടന്നു പോയത്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാനായി മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജും ഉമേഷ് യാദവും തങ്ങളുടെ സ്‌പെല്ലില്‍ ഉടനീളം പുറത്തെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com