അപകടം നിറഞ്ഞ യുര്‍ച്ചെങ്കോ ഡബിള്‍ പൈക്ക് വോള്‍ട്ട്; ഒളിംപിക്‌സില്‍ ആദ്യമായി ശ്രമിക്കുന്ന വനിതയാവാന്‍ സിമോണ്‍ ബൈല്‍സ്

ഒളിംപിക്‌സില്‍ അപകടകരമായ യുര്‍ച്ചെങ്കോ ഡബിള്‍ പൈക്ക് ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന ആദ്യ വനിത എന്ന നേട്ടത്തിന് തൊട്ടുമുന്‍പിലാണ് സിമോണ്‍ ബൈല്‍സ് ഇപ്പോള്‍
അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ്/ഫോട്ടോ: ട്വിറ്റര്‍
അമേരിക്കന്‍ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സ്/ഫോട്ടോ: ട്വിറ്റര്‍

യുര്‍ച്ചെങ്കോ ഡബിള്‍ പൈക്ക് ലാന്‍ഡിങ്ങില്‍ കാലിടറാതെ വിജയിച്ചു കയറിയ അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ് ഒളിംപിക്‌സിലും വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒളിംപിക്‌സില്‍ അപകടകരമായ യുര്‍ച്ചെങ്കോ ഡബിള്‍ പൈക്ക് ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന ആദ്യ വനിത എന്ന നേട്ടത്തിന് തൊട്ടുമുന്‍പിലാണ് സിമോണ്‍ ബൈല്‍സ് ഇപ്പോള്‍. 

യുര്‍ച്ചെങ്കോ ഡബിള്‍ പൈക്ക് ലാന്‍ഡിങ്ങിലൂടെ ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ സിമോണിനെ തേടി മറ്റൊരു നേട്ടവും എത്തുന്നു. ഒളിംപിക്‌സിന് മുന്‍പ് ട്വിറ്ററില്‍ തന്റെ സ്വപ്‌നം ഇമോജി ലഭിക്കുന്ന ആദ്യ അത്‌ലറ്റണാണ് സിമോണ്‍ ബൈല്‍സ്. 

ജിംനാസ്റ്റിക്കിലെ എക്കാലത്തേയും മികച്ച താരം എന്ന വിശേഷണവും നല്‍കി സ്വര്‍ണ മെഡല്‍ കഴുത്തില്‍ അണിഞ്ഞ ഗോട്ടിന്റെ ഇമോജിയാണ് സിമോണിനായി ട്വിറ്റര്‍ തയ്യാറാക്കിയത്. വിറ്റ്‌നസ് ഗ്രേറ്റ്‌നസ്, ട്വീറ്റ് വിത് ഗ്രേറ്റ്‌നസ് എന്നാണ് ട്വിറ്റര്‍ ഇതിനൊപ്പം കുറിച്ചത്. 

2013ന് ശേഷം ഒരു കോമ്പറ്റീഷനിലും തോല്‍ക്കാതെ കുതിക്കുകയായിരുന്നു അമേരിക്കയുടെ 24കാരി. റിയോയില്‍ 5 മെഡല്‍ നേടിയതില്‍ നാലും സ്വര്‍ണമായിരുന്നു. രണ്ട് വട്ടമാണ് യുര്‍ച്ചെങ്കോ പൈക്ക് വോള്‍ട്ട് സിമോണ്‍ ശ്രമിച്ചത്. രണ്ടാം ശ്രമത്തില്‍ പിഴവുകളില്ലാതെ ചെയ്ത് സിമോണ്‍ ഏവരെയും വിസ്മയിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com