ഒരുമയുടെ സന്ദേശം, ലോകം ടോക്യോയിലേക്ക്; ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം

കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലാണ് ടോക്യോയില്‍ ഒളിംപിക് ദീപം തെളിയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: ലോകം ഇനി ടോക്യോയിലേക്ക് ചുരുങ്ങുന്ന നാളുകള്‍. ടോക്യോ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍രംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായുള്ള കാത്തിരിപ്പ് നാല് വര്‍ഷത്തില്‍ നിന്ന് കോവിഡ് മഹാമാരി അഞ്ചാക്കി നീട്ടി. ഒരു വര്‍ഷം നീട്ടിവെച്ചിട്ടും കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലാണ് ടോക്യോയില്‍ ഒളിംപിക് ദീപം തെളിയുന്നത്. 

മുന്നോട്ട് നീങ്ങുക എന്നതാണ് ടോക്യോ ഒളിംപിക്‌സ് ഒളിംപിക്‌സ് ഉദ്ഘാടന പരിപാടികളുടെ ആശയം. ട്രെഡ്മില്ലില്‍ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയിറ്റ് ബോക്‌സറായ അരിസ സുഭാട്ടയിലേക്ക് ചൂണ്ടിയായിരുന്നു ഉദ്ഘാടന ചടങ്ങുകളുടെ തുടക്കം. കോവിഡ് മഹാമാരിയുടെ സമയത്ത് അരീസ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്നു. 

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞ് നിന്നായിരുന്നു പരിപാടികള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com