'ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം', പ്രിയ മാലിക്കിനെ അഭിനന്ദിച്ച് എംഎല്‍എ; പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

ഹംഗറിയില്‍ നടന്ന ലോക റെസ്ലിങ് ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയ മാലിക്ക് സ്വര്‍ണം നേടിയത്
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

കൊച്ചി: ടോക്യോ ഒളിംപിക്‌സിന്റെ ഓളത്തിലാണ് ലോകം. ആ ഓളത്തില്‍ നിറഞ്ഞപ്പോള്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ വിആര്‍ സുനില്‍ കുമാര്‍ എംഎല്‍എയ്ക്കും പിഴച്ചു. ടോക്യോയില്‍ ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടിയ പ്രിയ മാലിക്കിന് അഭിനന്ദനം എന്ന് പറഞ്ഞാണ് കൊടുങ്ങല്ലൂര്‍ എംഎല്‍എ സമൂഹമാധ്യമങ്ങളില്‍ എത്തിയത്. 

ടോക്കിയോ 2020ല്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ ഗുസ്തിയില്‍. പ്രിയ മാലിക്കിന് അഭിനന്ദനങ്ങള്‍ എന്നാണ് എംഎല്‍എ ട്വിറ്ററില്‍ കുറിച്ചത്. പ്രിയമാലിക്കിന്റെ ചിത്രവും പങ്കുവെച്ച് ചിയര്‍ ഫോര്‍ ഇന്ത്യ എന്ന ഹാഷ് ടാഗോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. അബദ്ധം പിണഞ്ഞത് മനസിലായതോടെ എംഎല്‍എ പ്രിയ മാലിക്കിനെ അഭിനന്ദിച്ചുള്ള പോസ്റ്റ് നീക്കം ചെയ്തു. 

ഹംഗറിയില്‍ നടന്ന ലോക റെസ്ലിങ് ചാമ്പ്യന്‍ഷിപ്പിലാണ് പ്രിയ മാലിക്ക് സ്വര്‍ണം നേടിയത്. ടോക്യോ ഒളിംപിക്‌സില്‍ ഇതുവരെ ഒരു മെഡല്‍ മാത്രമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവിലൂടെയാണ് ഇന്ത്യ ടോക്യോയിലെ ആദ്യ മെഡല്‍ നേടിയത്. രണ്ടാം മെഡലിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com