തിരിച്ചുവന്ന് സാനിയ-അങ്കിത സഖ്യത്തെ തകര്‍ത്ത് ഉക്രെയ്ന്‍ സഹോദരിമാര്‍; ആദ്യ റൗണ്ടില്‍ പുറത്ത്; തുഴച്ചിലില്‍ ഇന്ത്യ സെമിയില്‍ 

നാലാം ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുമായി എത്തിയ സാനിയ മിര്‍സയ്ക്ക് തിരിച്ചടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: നാലാം ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുമായി എത്തിയ സാനിയ മിര്‍സയ്ക്ക് തിരിച്ചടി. വനിതാ വിഭാഗം ഡബിള്‍സില്‍ സാനിയ-അങ്കിത സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്. 

ഉക്രെയ്‌നിന്റെ കിചെനോക് സഹോദരിമാരോട് 0-6,7-6,10-8 സെറ്റുകള്‍ക്കാണ് തോല്‍വി. ആദ്യ സെറ്റ് 6-0ന് നേടുകയും രണ്ടാം സെറ്റില്‍ 5-3ന് ലീഡ് എടുക്കുകയും ചെയ്തതിന് ശേഷമാണ് സാനിയ-അങ്കിത സഖ്യം തോല്‍വിയിലേക്ക് വീണത്. 

കഴിഞ്ഞ ദിവസം പുരുഷ വിഭാഗം സിംഗിള്‍സില്‍ സുമിത് നാഗല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. പിന്നാലെ സാനിയ-അങ്കിത സഖ്യത്തിനും ടെന്നീസ് കോര്‍ട്ടില്‍ മുന്നേറാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. 

തുഴച്ചിലില്‍ ഇന്ത്യന്‍ പുരുഷ സഖ്യം സെമിയില്‍ കടന്നു. അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ് സഖ്യമാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ഹീറ്റ് രണ്ടില്‍ മത്സരിച്ച സഖ്യം 6:40.33 എന്ന സമയം കണ്ടെത്തി പോളണ്ടിനും സ്‌പെയ്‌നിനും പിന്നില്‍ മൂന്നാമത് ഫിനിഷ് ചെയ്താണ് സെമിയിലേക്ക് യോഗ്യത നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com