ഭുവനേശ്വർ കരുത്തിൽ ഇന്ത്യ, ടി20യിൽ ശ്രീലങ്കയ്ക്കെതിരെ ജയത്തുടക്കം

22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മത്സരത്തിലെ താരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ; ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 38 റൺസ് ജയം. 165 റൺസ് പിന്തുടർന്ന ശ്രീലങ്കയെ ഭുവനേശ്വർ കുമാറിന്റെ മികവിലാണ് ഇന്ത്യ എറിഞ്ഞിട്ടത്. 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് മത്സരത്തിലെ താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 126 റണ്ണിന് എല്ലാവരേയും പുറത്താക്കി. ദീപക് ചാഹര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി,ചഹല്‍ എന്നിവര്‍ ഒന്ന്‌ വീതം വിക്കറ്റുകളും വീഴ്ത്തി. 

ദീപക് ചാഹര്‍ രണ്ടും ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി,ചഹല്‍ എന്നിവര്‍ ഒന്ന്‌ വീതം വിക്കറ്റുകളും വീഴ്ത്തി. ചാരിത് അസലങ്കയ്ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.  26 പന്തില്‍ 44 റണ്‍സാണ് അസലങ്കനേടി. ഓപ്പണറായി എത്തിയ അവിഷ്‌ക ഫെര്‍ണാണ്ടോ (26), ദസുന്‍ ഷനക (16), മിനോദ് ഭാനുക (10) എന്നിവരൊഴികെ ലങ്കൻ ടീമിൽ ആരും രണ്ടക്കം കടന്നില്ല. 

സൂര്യ കുമാര്‍ യാദവ് നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും പൊരുതി. അവസാന ഘട്ടത്തില്‍ ഇഷാന്‍ കിഷനും പൊരുതി. 34 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകളും രണ്ട് സിക്‌സും സഹിതം സൂര്യകുമാര്‍ യാദവ് 50 റണ്‍സെടുത്താണ് മടങ്ങിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (46) അര്‍ധ സെഞ്ച്വറിക്ക് നാല് റണ്‍സ് അകെ വീണു. ധവാന്‍ നാല് ഫോറും ഒരു സിക്‌സും പറത്തി.20 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജുവിനെ വാനിന്‍ഡു ഹസരംഗ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്താണ് സഞ്ജു പുറത്തായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com