അതാനുവിന്റെ മോശം ഫോം തിരിച്ചടിയായി; അമ്പെയ്ത്തില്‍ പുരുഷ ടീം സെമി കാണാതെ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സിലും നിരാശ

അതാനുവിന്റെ മോശം ഫോം തിരിച്ചടിയായി; അമ്പെയ്ത്തില്‍ പുരുഷ ടീം സെമി കാണാതെ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സിലും നിരാശ
അതാനു ദാസ് മത്സരത്തിനിടെ/ എപി
അതാനു ദാസ് മത്സരത്തിനിടെ/ എപി

ടോക്യോ: ക്വാര്‍ട്ടറില്‍ എത്തി പ്രതീക്ഷ നല്‍കിയ ഇന്ത്യയുടെ പുരുഷ അമ്പെയ്ത്ത് ടീം ഒളിംപിക്സിൽ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ കരുത്തരായ കൊറിയന്‍ സംഘത്തോട് ഇന്ത്യന്‍ ടീം പരാജയം സമ്മതിച്ചു. തരുണ്‍ദീപ് റായ്, അതാനു ദാസ്, പ്രവീണ്‍ യാദവ് സഖ്യത്തെ റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ജിന്‍യെക്, വൂജിന്‍ കിംയെ, ഡിയോക് കിം സഖ്യം അനായാസം കീഴടക്കി.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍: 6-0. മൂന്നു സെറ്റുകളിലും കൊറിയ തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. ആദ്യ സെറ്റ് 59-54 ന് സ്വന്തമാക്കിയ കൊറിയ രണ്ടാം സെറ്റ് 59-57 നും മൂന്നാം സെറ്റ് 56-54 നും നേടി. 

ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആധിപത്യം പുലര്‍ത്താനായില്ല. പ്രവീണ്‍ യാദവും തരുണ്‍ദീപും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അതാനു ദാസിന്റെ മോശം ഫോമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 

പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സിലും ഇന്ത്യക്ക് നിരാശയാണ് ഫലം. ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക്‌സായ്‌രാജ് റാന്‍കിറെഡ്ഡി സഖ്യം ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് സഖ്യമായ ഇന്തോനേഷ്യയുടെ മാര്‍ക്കസ് ഗിഡിയോണ്‍- കെവിന്‍ സുകമുല്‍ജോ സഖ്യത്തോട് തോല്‍വി വഴങ്ങി പുറത്തായി. സ്‌കോര്‍: 13-21, 12-21.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com