കുടുംബാംഗങ്ങളെ ഒപ്പം കൂട്ടണം, അനുവദിച്ചില്ലെങ്കില്‍ ആഷസില്‍ നിന്ന് പിന്മാറാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ 

ആഷസ്, ടി20 ലോകകപ്പ് എന്നിവയെ തുടര്‍ന്ന് നാല് മാസത്തോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും എന്നതിനാലാണ് ഇംഗ്ലണ്ട് താരങ്ങളുടെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. 
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം

ലണ്ടന്‍: കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ ആഷസിനുള്ള ടീമില്‍ നിന്ന് പിന്മാറുമെന്ന നിലപാടുമായി ഇംഗ്ലണ്ട് താരങ്ങള്‍. ആഷസ്, ടി20 ലോകകപ്പ് എന്നിവയെ തുടര്‍ന്ന് നാല് മാസത്തോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടി വരും എന്നതിനാലാണ് ഇംഗ്ലണ്ട് താരങ്ങളുടെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. 

ഡിസംബര്‍ എട്ടിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഒക്ടോബര്‍-നവംബംര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ്. രണ്ട് ടൂര്‍ണമെന്റിലും ഭാഗമാവുന്ന കളിക്കാര്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ഓസ്‌ട്രേലിയയിലെ പല ഭാഗങ്ങളിലും ശക്തമായ ലോക്ഡൗണാണ് നിലവിലുള്ളത്. 

കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ അനുവദിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര താരങ്ങളില്‍ പലരും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുന്‍ താരങ്ങളായ മൈക്കല്‍ വോണും കെവിന്‍ പീറ്റേഴ്‌സനും നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഓഗസ്‌റ്റോടെ വ്യക്തത വരുത്താമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. കഴിഞ്ഞ സമ്മറില്‍ ഇന്ത്യയുടെ പര്യടനം എങ്ങനെയായിരുന്നോ അതുപോലെയായിരിക്കും ആഷസ് പരമ്പരക്കായുള്ള ഒരുക്കങ്ങളെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com