രണ്ടാം ടി20 ഇന്ന്; ഹര്‍ദിക്കിന്റെ മോശം ഫോം തലവേദന; സഞ്ജുവിന് നിര്‍ണായകം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തിലേക്ക് വിളിയെത്തിയ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും രണ്ടാം ടി20 കളിക്കുമോയെന്ന് വ്യക്തമല്ല
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

കൊളംബോ: ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തിലേക്ക് വിളിയെത്തിയ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും രണ്ടാം ടി20 കളിക്കുമോയെന്ന് വ്യക്തമല്ല. 

ആദ്യ ടി20യില്‍ സൂര്യകുമാര്‍ യാദവ് 34 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ പൃഥ്വി ഷാ ഗോള്‍ഡന്‍ ഡക്കായിരുന്നു. വിസ ലഭിക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നോക്കുമ്പോള്‍ പൃഥ്വി ഷായും സൂര്യകുമാറും രണ്ടാം ടി20 കളിക്കാനാണ് സാധ്യത. എന്നാല്‍ രണ്ടാം മത്സരം കളിച്ച് പരിക്കിലേക്ക് വീഴാനുള്ള സാധ്യതകള്‍ എല്ലാം ഒഴിവാക്കണം എന്ന് ഇംഗ്ലണ്ടിലെ ടീം മാനേജ്‌മെന്റ് തീരുമാനിച്ചാല്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചേക്കും. 

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദന. ആദ്യ ടി20യില്‍ 12 പന്തില്‍ നിന്ന് 10 റണ്‍സ് ആണ് ഹര്‍ദിക് നേടിയത്. ബൗളിങ്ങിലേക്ക് വന്നപ്പോള്‍ രണ്ടോവറില്‍ തന്നെ 17 റണ്‍സ് വഴങ്ങി. ഒരു ക്യാച്ചും ആദ്യ ടി20യില്‍ ഹര്‍ദിക് വഷ്ടപ്പെടുത്തി. ഏകദിനത്തിലും ഹര്‍ദിക്കിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. 20 പന്തില്‍ 2 ഫോറും ഒരു സിക്‌സും പറത്തി 27 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ഇന്ത്യക്കായി ഇറങ്ങിയ എട്ട് കളിയില്‍ നിന്ന് 113 റണ്‍സ് മാത്രമാണ് സഞ്ജുവിന് ഇതുവരെ നേടാനായത്. ശരാശരി 13.75.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com