ടോക്യോ ഒളിംപിക്‌സിലെ ആദ്യ ഇരട്ട സ്വര്‍ണം ആരിയാന്‍ റ്റിറ്റ്മസിന്; 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒളിംപിക്‌സ് റെക്കോര്‍ഡ്

ടോക്യോയില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരം എന്ന നേട്ടം ഇതോടെ റ്റിറ്റ്മസ് സ്വന്തമാക്കി
ആരിയാന്‍ റ്റിറ്റ്മസ്‌/ഫോട്ടോ: ട്വിറ്റർ
ആരിയാന്‍ റ്റിറ്റ്മസ്‌/ഫോട്ടോ: ട്വിറ്റർ

ടോക്യോ: ഓസ്‌ട്രേലിയന്‍ താരം ആരിയാന്‍ റ്റിറ്റ്മസിന് ടോക്യോ ഒളിംപിക്‌സില്‍ ഇരട്ട സ്വര്‍ണം. ടോക്യോയില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ താരം എന്ന നേട്ടം ഇതോടെ റ്റിറ്റ്മസ് സ്വന്തമാക്കി. 

200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒന്നാമത് എത്തിയതോടെയാണ് ടോക്യോയിലെ രണ്ടാം സ്വര്‍ണത്തില്‍ താരം മുത്തമിട്ടത്. ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് നേട്ടം.അമേരിക്കന്‍ ഇതിഹാസ താരമായ ലെഡക്കി അഞ്ചാം സ്ഥാനത്താണ് ഫിനിറ്റ് ചെയ്തത്. 

തന്റെ ഒളിംപിക്‌സ് കരിയറില്‍ ആദ്യമായാണ് ലെഡക്കി ടോപ് 2ന് പുറത്ത് ഫിനിഷ് ചെയ്യുന്നത്. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 1.53.50 എന്ന സമയം കണ്ടെത്തിയാണ് റ്റിറ്റ്മസിന്റെ റെക്കോര്‍ഡ് നേട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com