ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കം; ശിഖര്‍ ധവാനും ഇന്ന് കളിക്കാനായേക്കില്ല 

ക്രുനാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമുണ്ടെന്ന് സൂചന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊളംബോ: ക്രുനാല്‍ പാണ്ഡ്യയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരില്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനുമുണ്ടെന്ന് സൂചന. ഇതോടെ ധവാന് ശ്രീലങ്കക്കെതിരായ രണ്ടാം ടി20 നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാര്‍ക്ക് ക്രുനാലുമായി സമ്പര്‍ക്കമുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരുടെയെല്ലാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന രണ്ട് ടി20യില്‍ നിന്നും ഈ എട്ട് താരങ്ങളെ ഒഴിവാക്കിയതായി സൂചനയുണ്ട്. എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

മനീഷ് പാണ്ഡേ, ഹര്‍ദിക് പാണ്ഡ്യ, ചഹല്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, കെ ഗൗതം, ഇഷന്‍ കിഷന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ക്രുനാലുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍. 

ചൊവ്വാഴ്ചയാണ് രണ്ടാം ടി20 മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ക്രുനാലിന് കോവിഡ് പോസിറ്റീവായതോടെ കളി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് മത്സരം ഉപേക്ഷിച്ചു. ബുധനാഴ്ചയാണ് രണ്ടാം ടി20 നിശ്ചയിച്ചിരിക്കുന്നത്. ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com