ഞാന്‍ മരിച്ചാല്‍ ഐടിഎഫ് ഉത്തരവാദിത്വം ഏറ്റെടുക്കുമോ? ടോക്യോയിലെ ചൂടില്‍ പ്രകോപിതനായി മെദ്‌വദേവ്‌

. ഇവിടെ വെച്ച് ഞാന്‍ മരിച്ചാല്‍ രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നാണ് താരത്തിന്റെ ചോദ്യം
ഡാനില്‍ മെദ്‌വദേവ്/ഫോട്ടോ: ട്വിറ്റര്‍
ഡാനില്‍ മെദ്‌വദേവ്/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: ഒളിംപിക്‌സ് വേദിയിലെ ചൂടിനെ ചൂണ്ടി വിമര്‍ശനവുമായി ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വദേവ്. ഇവിടെ വെച്ച് ഞാന്‍ മരിച്ചാല്‍ രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നാണ് താരത്തിന്റെ ചോദ്യം. 

ടോക്യോ ഒളിംപിക്‌സിന്റെ മൂന്നാം റൗണ്ടില്‍ മൂന്ന് സെറ്റുകള്‍ നീണ്ട പോരിന് ഒടുവിലാണ് ഫാബിയോ ഫോഗ്നിനിയെ മെദ് വദേവ് വീഴ്ത്തിയത്. എനിക്ക് കുഴപ്പമില്ല. എനിക്ക് മാച്ച് ഫിനിഷ് ചെയ്യാനാവും. എന്നാല്‍ ഞാന്‍ മരിച്ചേക്കാം. ഞാന്‍ മരിച്ചാല്‍ ഐടിഎഫ് ഉത്തരവാദിത്വം ഏറ്റെടുക്കുമോ? പ്രശ്‌നം നേരിടുന്നുണ്ടോ എന്ന് ചെയര്‍ അമ്പയര്‍ ചോദിച്ചപ്പോള്‍ മെദ്‌വദേവിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. daniil medvedev

ടോക്യോ ഒളിംപിക്‌സില്‍ ടെന്നീസ് മത്സരങ്ങള്‍ ആരംഭിക്കുന്നത് വൈകിപ്പിക്കണം എന്ന ആവശ്യം മെദ് വദേവ് ഉയര്‍ത്തിയിരുന്നു. ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ചും ഇതിനെ പിന്തുണച്ചു. ശ്വാസമെടുക്കുന്നതില്‍ ആദ്യ സെറ്റ് മുതല്‍ എനിക്ക് ബുദ്ധിമുട്ട് നേരിട്ടു. അതിനാലാണ് ഞാന്‍ ഫിസിയോയുടെ സഹായം തേടിയത്, ജോക്കോവിച്ച് പറഞ്ഞു. 

ടോക്യോയിലെ ഏറ്റവും ചൂടേറിയ ദിനമായാണ് എനിക്ക് തോന്നിയത്. രണ്ടാം സെറ്റിലേക്ക് എത്തിയപ്പോള്‍ കണ്ണുകളില്‍ ഇരുട്ട് നിറയാന്‍ തുടങ്ങി. ശ്വാസമെടുക്കാന്‍ പ്രയാസം തോന്നി, റഷ്യന്‍ ടെന്നീസ് താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com