കോവിഡില്‍ വലഞ്ഞ ഇന്ത്യ വീണു; രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് ജയം

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ കണ്ടെത്തിയ 132 റണ്‍സ് നാല് വിക്കറ്റ് കയ്യില്‍ വെച്ച് രണ്ട് പന്ത് ശേഷിക്കെ ശ്രീലങ്ക മറികടന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊളംബോ: ടീമിനുള്ളിലെ കോവിഡ് വ്യാപനം ഇന്ത്യയെ വലച്ചപ്പോള്‍ രണ്ടാം ടി20യില്‍ ആതിഥേയര്‍ക്ക് നാല് വിക്കറ്റ് ജയം. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ കണ്ടെത്തിയ 132 റണ്‍സ് നാല് വിക്കറ്റ് കയ്യില്‍ വെച്ച് രണ്ട് പന്ത് ശേഷിക്കെ ശ്രീലങ്ക മറികടന്നു. 

താരതമ്യേന ചെറിയ വിജയ ലക്ഷ്യമായിട്ടും ചെയ്‌സ് ചെയ്ത് ഇറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ അവിഷ്‌ക ഫെര്‍ണാണ്ടോ മടങ്ങി. സദീര സമരവിക്രമയും മിനോദ് ഭനുകയും നന്നായി തുടങ്ങിയെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. 

ഒരു വശത്ത് ഭനുക നിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. ഒടുവില്‍ ധനഞ്ജയ ഡി സില്‍വയും കരുണരത്‌നയും അവസാന ഓവര്‍ വരെ നിന്ന് കളിച്ചതോടെ ആതിഥേയര്‍ക്ക് വിജയ ലക്ഷ്യം മറികടക്കാനായി.  ധനഞ്ജയ ഡി സില്‍വ 34 പന്തില്‍ 40 റണ്‍സ് നേടി. മിനോദ് ഭനുക 36 റണ്‍സും. 

കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തില്‍ വന്നതിന് തുടര്‍ന്ന് പല പ്രധാന താരങ്ങള്‍ക്കും കളിക്കാനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ധവാനൊപ്പം ഋതുരാജ് ഗയ്കവാദ് ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മൂന്നാമത് ഇറങ്ങി ദേവ്ദത്ത് പടിക്കല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com