ഇന്ത്യയെ ചുരുട്ടിക്കെട്ടി; ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 82 റണ്‍സ്‌ 

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ റണ്‍സ് ഒന്നും എടുക്കാതെ മടങ്ങി.
ശിഖര്‍ ധവാന്‍
ശിഖര്‍ ധവാന്‍

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ചുരുട്ടിക്കെട്ടി. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 81 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് ബാറ്റിങില്‍ രണ്ടക്കം കടന്നത്. കുല്‍ദീപ് യാദവാണ് ടോപ്‌സ്‌കോറര്‍. 

ഓപ്പണര്‍ ഗെയ്ക് വാദ് 14 റണ്‍സ് എടുത്തു. ഭുവനേശ് കുമാര്‍ 16 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പൂജ്യരായി മടങ്ങി.നിതീഷ് റാണ ആറ് റണ്‍സും ദേവ്ദത്ത് പടിക്കല്‍ 9 റണ്‍സും നേടി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

കഴിഞ്ഞ മത്സരത്തില്‍ കളിച്ച നവദീപ് സെയ്‌നിക്ക് പരിക്കേറ്റതിനാല്‍ സെയ്‌നിക്ക് പകരക്കാരാനായി മലയാളി താരവും പേസറുമായ സന്ദീപ് വാര്യര്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.ഇതോടെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനുും പുറമെ സന്ദീപ് കൂടി പ്ലേയിംഗ് ഇലവനില്‍ എത്തിയതോടെ ഇതാദ്യമായി മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നുവെന്ന അപൂര്‍വത കൂടിയായി. സെയ്‌നിക്ക് പകരം സ്പിന്നര്‍ സായ് കിഷോറിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് വാര്യര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. 

ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. ഇസുരു ഉദാനക്ക് പകരം പതും നിസങ്ക ലങ്കയുടെ അന്തിമ ഇലവനിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിന് കീഴടക്കി ശ്രീലങ്ക മൂന്ന് മത്സര പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com