'ബെഞ്ചിലിരിക്കാനോ വിശ്രമിക്കാനോ അല്ല ടീമിലെടുത്തത്'; ശ്രീലങ്കക്കെതിരായ ഇന്ത്യന്‍ സ്‌ക്വാഡില്‍ രാഹുല്‍ ദ്രാവിഡ്‌

ബെഞ്ചിലിരിക്കാനോ വിശ്രമിക്കാനോ വേണ്ടിയല്ല കളിക്കാരെ ടീമിലെടുത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കൊളംബോ: ബെഞ്ചിലിരിക്കാനോ വിശ്രമിക്കാനോ വേണ്ടിയല്ല കളിക്കാരെ ടീമിലെടുത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20ക്ക് ഇടയിലാണ് ദ്രാവിഡിന്റെ വാക്കുകള്‍. 

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് അരങ്ങേറ്റം കുറിച്ചത്. രണ്ടാം ഏകദിനത്തിന് ഇറങ്ങിയ ടീമില്‍ നിന്ന് ആറ് മാറ്റങ്ങളാണ് ഇന്ത്യ അവിടെ വരുത്തിയത്. ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കുക ടീമിന്റെ നയത്തിന് അവിടെ വലിയ കയ്യടി ലഭിച്ചു. 

രണ്ടാം ടി20യിലേക്ക് എത്തിയപ്പോള്‍ കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തില്‍ വന്ന എട്ട് കളിക്കാര്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു. ഇതോടെ ഋതുരാജ് ഗയ്കവാദ്, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. 

ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള യോഗ്യത ഉണ്ടായിരിക്കണം എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. ബെഞ്ചിലിരിക്കാനോ വിശ്രമിക്കാനോ വേണ്ടിയാണ് സെലക്ടര്‍മാര്‍ നിങ്ങളെ തെരഞ്ഞെടുക്കുന്നത് എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ലഭിച്ചിരിക്കുന്ന സന്ദേശം അങ്ങനെയല്ല, ദ്രാവിഡ് പറഞ്ഞു. 

രണ്ടാം ടി20യില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്ക് നാല് വിക്കറ്റ് തോല്‍വി വഴങ്ങേണ്ടി വന്നു. 20 ഓവറില്‍ 132 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. 133 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com