തിരിഞ്ഞു നോക്കുമ്പോള്‍ സഞ്ജുവിന് നിരാശ തോന്നിയേക്കാം: രാഹുല്‍ ദ്രാവിഡ്‌

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ മൂന്ന് പന്തില്‍ ഡക്കായാണ് സഞ്ജു മടങ്ങിയത്
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
സഞ്ജു സാംസണ്‍/ഫോട്ടോ: ഐസിസി, ട്വിറ്റര്‍

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ സഞ്ജു സാംസണ്‍ നിരാശനായേക്കുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ മൂന്ന് പന്തില്‍ ഡക്കായാണ് സഞ്ജു മടങ്ങിയത്. 

സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഇവിടെ ബാറ്റ് ചെയ്യുക എളുപ്പമായിരുന്നില്ല. ഏകദിനത്തില്‍ ഒരു അവസരം ലഭിച്ചപ്പോള്‍ സഞ്ജു അത് ഉപയോഗപ്പെടുത്തുകയും 46 റണ്‍സ് കണ്ടെത്തുകയും ചെയ്തു, ദ്രാവിഡ് പറയുന്നു.

ആദ്യ ടി20യില്‍ സഞ്ജു നന്നായി ബാറ്റ് ചെയ്‌തെന്ന് പറയാം. അവസാന രണ്ട് ടി20യില്‍ വിക്കറ്റ് വെല്ലുവിളികള്‍ നിറഞ്ഞതായി. ഈ പരമ്പരയിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ സഞ്ജു നിരാശനായേക്കാം. സഞ്ജുവിന്റെ കാര്യത്തില്‍ മാത്രമല്ല, ഈ കഴിവുള്ള കുട്ടികളുടെ കാര്യത്തില്‍ നമ്മള്‍ ക്ഷമ കാണിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. 

ഇന്ന്, സത്യസന്ധമായി പറഞ്ഞ്, നമ്മള്‍ നന്നായി ബാറ്റ് ചെയ്തില്ല. പരമ്പരയില്‍ ഉടനീളം ഹസരംഗ മികവ് കാണിച്ചു. 81 റണ്‍സ് ഒരിക്കലും മതിയാവില്ല. വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളില്‍ 130-140 റണ്‍സ് എങ്കിലും കണ്ടെത്താന്‍ കഴിയണം. നമ്മുടെ യുവ താരങ്ങള്‍ക്ക് ഇത് വലിയ പാഠമായിരിക്കും എന്ന് കരുതുന്നു. 

45 ദിവസത്തില്‍ 6 മത്സരമാണ് നമ്മള്‍ കളിച്ചത്. ആദ്യം ലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ പരമ്പര നീട്ടിവെച്ചു. കളിക്കാര്‍ ഈ സമയമത്രയും ബബിളിലും ക്വാറന്റൈനിലുമാണ്. ഹോട്ടല്‍, ഗ്രൗണ്ട് എന്നിവയില്‍ മാത്രം ഒതുങ്ങുകയാണ്. ഹോട്ടലിന്റെ തന്റെ ഏതാനും ഭാഗം മാത്രമാണ് ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കളിക്കാര്‍ അവരുടെ സ്പിരിറ്റ് നിലനിര്‍ത്തുന്നതിനെ അഭിനന്ദിക്കണം, ദ്രാവിഡ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com