'കൃഷി ഇടത്തില്‍ ജോലി തിരക്കിലായിരുന്നു'; കമല്‍പ്രീതിന്റെ മിന്നും പ്രകടനം അച്ഛന് കാണാനായില്ല 

തന്റെ മകള്‍ ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനത്ത് എത്തി ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ കൃഷി ഇടത്തില്‍ ജോലി തിരക്കിലായിരുന്നു കുല്‍ദീപ്
കമല്‍പ്രീത് കൗര്‍/ഫോട്ടോ: ട്വിറ്റർ
കമല്‍പ്രീത് കൗര്‍/ഫോട്ടോ: ട്വിറ്റർ

ഡിസ്‌കസ് ത്രോയില്‍ ഫൈനലില്‍ കടന്ന കമല്‍പ്രീത് കൗറിന് രാജ്യം കയ്യടിക്കുമ്പോള്‍ താരത്തിന്റെ പിതാവ് കുല്‍ദീപ് സിങ് ഇതൊന്നും അറിയുന്നുണ്ടായില്ല. തന്റെ മകള്‍ ഡിസ്‌കസ് ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ 
രണ്ടാം സ്ഥാനത്ത് എത്തി ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ കൃഷി ഇടത്തില്‍ ജോലി തിരക്കിലായിരുന്നു കുല്‍ദീപ്. 

ഒളിംപിക്‌സിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നുമായാണ് കമല്‍പ്രീത് ഫൈനലിലേക്ക് കടന്നത്. തന്റെ മൂന്നാമത്തേയും അവസാനത്തേയും ശ്രമത്തില്‍ 64 മീറ്റര്‍ കണ്ടെത്തിയതോടെയാണ് കമല്‍പ്രീത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ വര്‍ധിപ്പിച്ചത്. 

ഇന്നലെ സമയം കമല്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ നോക്കിയിരുന്നു. പക്ഷേ ബ്രോഡ്കാസ്‌റ്റേഴ്‌സ് മറ്റെന്തോ കാണിച്ചു. അതിനാല്‍ ഞാന്‍ അധികം നോക്കിയിരുന്നില്ല. കൃഷി ഇടത്തില്‍ എനിക്ക് ജോലിയുണ്ടായിരുന്നു, കമല്‍പ്രീതിന്റെ ഫൈനല്‍ പ്രവേശനത്തില്‍ കുല്‍ദീപ് സിങ്ങിന്റെ വാക്കുകള്‍ ഇങ്ങനെ...

കൃഷി ഇടത്തില്‍ ജോലി ചെയ്തിരിക്കവെ എനിക്ക് കുറേ കോളുകളും സന്ദേശങ്ങളും വരാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ വേഗം വീട്ടിലേക്ക് പോയത്. ഇനി എന്തായാലും ഹൈലൈറ്റ്‌സ് കാണും എന്നും അദ്ദേഹം പറയുന്നു. 

ഗ്രൂപ്പ് ബിയില്‍ 64.00 മീറ്റര്‍ കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നത്. 66.42 മീറ്റര്‍ കണ്ടെത്തിയ അമേരിക്കയുടെ ഓള്‍മന്‍ ആണ് ഗ്രൂപ്പില്‍ ഒന്നാമത്. ഗ്രൂപ്പ് എയിലെ എല്ലാ താരങ്ങളേയും മറികടക്കുന്ന പ്രകടനമാണ് കമല്‍പ്രീതില്‍ നിന്ന് വന്നത്.

ഫൈനലില്‍ കടന്നവരില്‍ ഒന്നാമത് എത്തിയ അമേരിക്കന്‍ താരത്തിന്റെ മികച്ച സ്‌കോര്‍ 66.42 ആണ്. ഇന്ത്യയുടെ കമല്‍പ്രീത് കൗറിന്റെ ബെസ്റ്റ് 63.97. മൂന്നാമത് നില്‍ക്കുന്ന ഇറ്റാലിയന്‍ താരത്തിന്റേത് 63.66. എല്ലാ ശ്രമത്തിലും 60ന് മുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ് കമല്‍പ്രീതിനെ തുണച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com