ടോക്യോ ഒളിംപിക്‌സ്‌; രണ്ട് മത്സരങ്ങളില്‍ നിന്ന് കൂടി പിന്മാറി സിമോണ്‍ ബൈല്‍സ് 

മെഡിക്കല്‍ സംഘവുമായി നടത്തിയ വിശകലനത്തിന് ശേഷമാണ് തീരുമാനം എന്ന് യുഎസ്എ ജിംനാസ്റ്റിക്‌സ് അറിയിച്ചു
സിമോണ്‍ ബൈല്‍സ്/ഫോട്ടോ: ട്വിറ്റര്‍
സിമോണ്‍ ബൈല്‍സ്/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് സ്റ്റാര്‍ പ്ലേയര്‍ സിമോണ്‍ ബൈല്‍സ് രണ്ട് മത്സരങ്ങളില്‍ നിന്ന് കൂടി പിന്മാറി. മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് ബൈല്‍സിന്റെ പിന്മാറ്റം. 

വോള്‍ട്ട്, അണ്‍ഇവന്‍ ബാര്‍സ് ഫൈനലുകളില്‍ നിന്നാണ് ബൈല്‍സിന്റെ പിന്മാറ്റം. മെഡിക്കല്‍ സംഘവുമായി നടത്തിയ വിശകലനത്തിന് ശേഷമാണ് തീരുമാനം എന്ന് യുഎസ്എ ജിംനാസ്റ്റിക്‌സ് അറിയിച്ചു. 

ഒളിംപിക്‌സിലെ ജിംനാസ്റ്റിക്‌സിലെ ടീം ഇനത്തില്‍ മത്സരിക്കവെയാണ് അപ്രതീക്ഷിതമായി ബൈല്‍സിന്റെ പിന്മാറ്റം വരുന്നത്. തന്റെ വോള്‍ട്ടിന് ശേഷം സഹതാരങ്ങളുടെ അടുത്തെത്തിയ ബൈല്‍സ് പിന്മാറുകയാണെന്ന് അറിയിച്ചു. 

റിയോയില്‍ അമേരിക്കയ്ക്ക് വേണ്ടി നാല് സ്വര്‍ണത്തില്‍ മുത്തമിട്ട താരമാണ് ബൈല്‍സ്. ഒളിംപിക്‌സ് മെഡലിനേക്കാള്‍ മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയ ബൈല്‍സിന് വലിയ പിന്തുണയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com