ഇം​ഗ്ലണ്ടിൽ ജയം പിടിക്കും പട്ടാളക്കാർക്കും ഡോക്ടർമാർക്കും പൊലീസുകാർക്കും വേണ്ടി; മുഹമ്മദ് ഷമിയുടെ ഉറപ്പ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിന് ചെറിയ മുൻതൂക്കമുണ്ടെന്നും ഷമി പറഞ്ഞു
മുഹമ്മദ് ഷമി/ഫയല്‍ ചിത്രം
മുഹമ്മദ് ഷമി/ഫയല്‍ ചിത്രം

മുംബൈ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയം രാജ്യത്തെ കോവിഡ് മുന്നണി പോരാളികൾക്കായി സമർപ്പിക്കുമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിന് ചെറിയ മുൻതൂക്കമുണ്ടെന്നും ഷമി പറഞ്ഞു. 

ഇം​ഗ്ലണ്ടിലേക്ക് നേരത്തെ എത്തിയത് ന്യൂസിലാൻഡ് ആണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് രണ്ട് ടെസ്റ്റുകൾ അവർ ഇം​ഗ്ലണ്ടിൽ കളിക്കുന്നുമുണ്ട്. ഇത് അവർക്ക് നേരിയ മുൻതൂക്കം നൽകുന്നു. ഹോം അഡ്വാന്റേജ് എന്നത് ഇരു ടീമുകൾക്കും ലഭിക്കില്ല. ഇന്ത്യയെ പോലെ തന്നെ മികച്ച ടീമാണ് ന്യൂസിലാൻഡും. അതിനാൽ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്നവർ ജയം പിടിക്കും, ഷമി പറഞ്ഞു. 

ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് തെറ്റുകളൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ വരുന്നത്. ബൗളിങ് വിഭാ​ഗത്തിന് അവിടെ നന്നായി ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. എല്ലാവരും ആത്മവിശ്വാസത്തിലാണ്. ഇം​ഗ്ലണ്ടിലും മികവ് കാണിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. 

കഴിവിന്റെ നൂറ് ശതമാനവും നൽകിയാണ് രാജ്യത്തിന് വേണ്ടി കളിക്കുന്നത്. എല്ലാത്തിനേക്കാളും വലുത് രാജ്യമാണ്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ജയങ്ങൾ പട്ടാളക്കാർക്കും പൊലീസുകാർക്കും ഡോക്ടർമാർക്കും ഞാൻ സമർപ്പിക്കും. ഈ മഹാമാരിക്കിടയിൽ വലിയ സേവനമാണ് അവർ ചെയ്യുന്നത് എന്നും ഷമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com