മൂന്ന് ദിവസം കളിക്കാര്‍ക്ക് തമ്മില്‍ കാണാനാവില്ല, സതാംപ്ടണിലെ ക്വറന്റൈന്‍ കടുക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ കളിക്കാര്‍ക്ക് മൂന്ന് ദിവസം കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥകള്‍
രോഹിത് ശര്‍മ, റിഷഭ് പന്ത്/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
രോഹിത് ശര്‍മ, റിഷഭ് പന്ത്/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ കളിക്കാര്‍ക്ക് മൂന്ന് ദിവസം കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥകള്‍. ഈ മൂന്ന് ദിവസം കളിക്കാര്‍ക്ക് പരസ്പരം കാണാനും ഇടപഴകാനും കഴിയില്ല. 

സതാംപ്ടണിലെത്തിയ ആദ്യ മൂന്ന് ദിവസം ഇന്ത്യന്‍ ടീം ഹാര്‍ഡ് ക്വാറന്റൈനില്‍ കഴിയണം എന്ന് ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ വെളിപ്പെടുത്തുന്നു. ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. വ്യാഴാഴ്ചയാണ് ഇന്ത്യന്‍ സംഘം ലണ്ടനിലെത്തിയത്. 

ഞാന്‍ നന്നായി ഉറങ്ങി. ക്വാറന്റൈനാണ് ഇനി മുന്‍പിലുള്ളത്. മൂന്ന് ദിവസം ഞങ്ങള്‍ക്ക് പരസ്പരം കാണാനാവില്ല എന്നാണ് അറിയിച്ചിരിക്കുന്നത്, ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ അക്ഷര്‍ പട്ടേല്‍ പറയുന്നു. ഇന്ത്യന്‍ വനിതാ പുരുഷ ടീമുകള്‍ ഒരു ഫ്‌ളൈറ്റിലാണ് ലണ്ടനില്‍ ഇറങ്ങിയത്. 

ലണ്ടനില്‍ നിന്ന് ഇന്ത്യന്‍ സംഘം നേരെ സതാംപ്ടണിലേക്ക് തിരിച്ചു. ഏജസ് ബൗള്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള ഹോട്ടലിലാണ് ഇന്ത്യന്‍ ടീം തങ്ങുന്നത്. മൂന്ന് ദിവസത്തെ ഹാര്‍ഡ് ക്വാറന്റൈനിന് ശേഷം ഇന്ത്യന്‍ സംഘത്തിന് പരിശീലനം ആരംഭിക്കാനാവും എന്നാണ് സൂചന.

ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുന്‍പ് മുംബൈയില്‍ 14 ദിവസം ഇന്ത്യന്‍ ടീം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഇവിടെ ബബിളില്‍ ഇന്ത്യന്‍ താരങ്ങളെ നിരന്തരം കോവിഡ് പരിശോധനകള്‍ക്കും വിധേയമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം അഞ്ച് ടെസ്റ്റ് ഇന്ത്യന്‍ പുരുഷ ടീം ഇവിടെ കളിക്കും. ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍പിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com