ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണ്? ഹനുമാ വിഹാരി ചൂണ്ടിക്കാണിക്കുന്നു

മൂടിക്കെട്ടിയ അവസ്ഥയില്‍ ദിവസം മുഴുവന്‍ പന്തില്‍ സ്വിങ് കണ്ടെത്താനാവും. ഈ കൗണ്ടി സീസണിന്റെ തുടക്കത്തില്‍ ഞാന്‍ നേരിട്ട വെല്ലുവിളി അതാണ്
ഹനുമാ വിഹാരി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ഹനുമാ വിഹാരി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

സതാംപ്ടണ്‍: ഇംഗ്ലണ്ടിലെ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഷോട്ട് സെലക്ഷനില്‍ വ്യക്തത ഉണ്ടാവണമെന്ന് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഹനുമാ വിഹാരി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ടില്‍ ഡൂക്ക് ബോള്‍ നേരിടുക ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് വിഹാരി പറഞ്ഞു. 

തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ബാറ്റ് ചെയ്യാന്‍ എളുപ്പമുണ്ട്. എന്നാല്‍ മൂടിക്കെട്ടിയ അവസ്ഥയില്‍ ദിവസം മുഴുവന്‍ പന്തില്‍ സ്വിങ് കണ്ടെത്താനാവും. ഈ കൗണ്ടി സീസണിന്റെ തുടക്കത്തില്‍ ഞാന്‍ നേരിട്ട വെല്ലുവിളി അതാണ്. എന്നാല്‍ അത് എന്റെ കൗണ്ടിയിലെ ആദ്യ ഇന്നിങ്‌സ് ആയിരുന്നു. രണ്ടാമത്തെ കളിയില്‍ എസെക്‌സിന് എതിരെ 30, 50 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു, വിഹാരി പറയുന്നു. 

എസെക്‌സ് ആണ് നിലവിലെ ചാമ്പ്യന്മാര്‍. പീറ്റര്‍ സിഡില്‍ ഉള്‍പ്പെടെ മികച്ച ബൗളര്‍മാര്‍ അവര്‍ക്കുണ്ട്. അവര്‍ക്കെതിരെ ഞാന്‍ നന്നായി ബാറ്റ് ചെയ്‌തെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ അവിടെ വലിയ സ്‌കോറിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 

കഴിഞ്ഞ തവ 23 ബോള്‍ ഡക്കിന് വിഹാരിയെ ബ്രോഡ് മടക്കിയിരുന്നു. ഇംഗ്ലണ്ടില്‍ ഷോട്ട് സെലക്ഷനില്‍ വ്യക്തമായ ധാരണ വേണം. ബ്രോഡിനെതിരെ അന്ന് തന്റെ വിക്കറ്റ് വീണ ഡെലിവറിയില്‍ രണ്ടാമതൊരിക്കല്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ എത്ര വൈകി ഷോട്ട് കളിക്കാന്‍ പറ്റുമോ അത്ര വൈകിയേ കളിക്കുകയുള്ളെന്നും വിഹാരി പറഞ്ഞു. 

2018ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ സംഘത്തില്‍ വിഹാരി ഉള്‍പ്പെട്ടിരുന്നു. വിഹാരിയുടെ ഇംഗ്ലണ്ടിലെ അരങ്ങേറ്റമായിരുന്നു അവിടെ. അഞ്ച് ടെസ്റ്റുകളുടെ പരമ്പര അവിടെ ഇന്ത്യ 4-1ന് തോറ്റിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com