ഏഴ് വർഷത്തിന് ഇടയിലെ 10ാം കോച്ച്; വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകനായേക്കും

സെർബിയൻ മുൻ ഫുട്ബോൾ താരം ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക്
ഐഎസ്എല്‍ ഫുട്‌ബോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സി മത്സരത്തിനിടെ/ ചിത്രം ട്വിറ്റര്‍
ഐഎസ്എല്‍ ഫുട്‌ബോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സി മത്സരത്തിനിടെ/ ചിത്രം ട്വിറ്റര്‍

കൊച്ചി: സെർബിയൻ മുൻ ഫുട്ബോൾ താരം ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തേക്ക്. വുകോമനോവിച്ചുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. 

സെർബിയൻ ലീ​ഗിൽ കളി ആരംഭിച്ച വുകോമനോവിച്ച് ബുണ്ടസ് ലീ​ഗയിലും ലീ​ഗ് വണ്ണിലും കളിച്ചിട്ടുണ്ട്. സൈപ്രസ് ലീ​ഗിൽ നിന്നാണ് വുകാമനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ ഒരുങ്ങുന്നത്. വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയാൽ കഴിഞ്ഞ ഏഴ് വർഷത്തിന് ഇടയിൽ മഞ്ഞപ്പടയെ മേയ്ക്കാനെത്തുന്ന പത്താമത്തെ പരിശീലകനാവും അദ്ദേഹം. നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിലുള്ള ഫക്കുണ്ടോ പെരേര വുകോമനോവിച്ചിന് കീഴിൽ കളിച്ച താരമാണ്.

വുകോമനോവിച്ചിന്റെ വരവ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടില്ല. 2013-14 സീസണിലാണ് വുകോമനോവിച്ച് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. ബെൽജിയൽ ക്ലബ് സ്റ്റാൻഡേർഡ് ലീ​ഗയുടെ സഹപരിശീലികനായിട്ടായിരുന്നു അത്. പിന്നാലെ സ്ലൊവാക്യൻ ക്ലബായ സ്ലോവൻ ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com