ചെന്നൈയോ മുംബൈയോ ഡൽഹിയോ? ബാം​ഗ്ലൂർ വിട്ടാൽ കളിക്കാൻ ആഗ്രഹമുള്ള ടീം ഏതെന്ന് ചഹൽ

ആർസിബി വിട്ടാൽ മറ്റേത് ഐപിഎൽ ടീമിലേക്ക് പോവണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് ചഹൽ നൽകിയ ഉത്തരമാണ് ഇപ്പോൾ ആരാധകരെ കൗതുകത്തിലാക്കുന്നത്
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾ/ഫയൽ ഫോട്ടോ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരങ്ങൾ/ഫയൽ ഫോട്ടോ


മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന്റെ അവിഭാജ്യ ഘടകമാണ് ചഹൽ. 2014 മുതൽ കോഹ് ലിക്കൊപ്പം ആർസിബിയിൽ തുടരുന്നു. ആർസിബി വിട്ടാൽ മറ്റേത് ഐപിഎൽ ടീമിലേക്ക് പോവണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് ചഹൽ നൽകിയ ഉത്തരമാണ് ഇപ്പോൾ ആരാധകരെ കൗതുകത്തിലാക്കുന്നത്. 

കോഹ് ലിയുടെ ആർസിബി വിട്ടാൽ ധോനിയുടെ സിഎസ്കെയിലേക്ക് ചേക്കേറാനാണ് ചഹലിന്റെ മോഹം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയാണ് ചഹൽ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ആർസിബിയിലേക്ക് എത്തുകയായിരുന്നു. സ്പിന്നർമാർക്ക് ഏറെ പരി​ഗണന നൽകുന്ന ടീമാണ് ചെന്നൈ എന്നതാണ് ചഹൽ സിഎസ്കെ തെരഞ്ഞെടുക്കാൻ തീരുമാനമെന്ന് വ്യക്തം. 

106 മത്സരങ്ങളാണ് ഐപിഎല്ലിൽ ഇതുവരെ ചഹൽ കളിച്ചത്. വീഴ്ത്തിയത് 125 വിക്കറ്റും. 2011ലാണ് ചഹൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നത്. എന്നാൽ അരങ്ങേറ്റം കുറിക്കാൻ ചഹലിന് 2013 വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ 2013 സീസണിൽ മുംബൈക്ക് വേണ്ടി ഒരു മത്സരം മാത്രമാണ് ചഹൽ കളിച്ചത്. പിന്നാലെ ചഹലിനെ മുംബൈ ഒഴിവാക്കി. 

എട്ട് വർഷമായി ആർസിബിയിൽ തുടരുന്ന ചഹൽ ഓരോ സീസണിലും 13 മത്സരങ്ങൾ വീതമെങ്കിലും കളിച്ചിട്ടുണ്ട്. 23.30 എന്നതാണ് ചഹലിന്റെ ബൗളിങ് ആവറേജ്. 7.70 എന്ന മാന്യമായ ഇക്കണോമി റേറ്റും ചഹൽ നിലനിർത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com