വലിയ ഡ്രൈവുകൾക്ക് ശ്രമിക്കരുത്; ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി വെങ്സർക്കാർ

വലിയ ഡ്രൈവുകൾക്ക് ശ്രമിക്കരുത് എന്നാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരോട് വെങ്സർക്കാർ പറയുന്നത്
വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ദിലീപ് വെങ്സർക്കാർ. വലിയ ഡ്രൈവുകൾക്ക് ശ്രമിക്കരുത് എന്നാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരോട് വെങ്സർക്കാർ പറയുന്നത്. 

ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളിൽ പന്തിലുണ്ടാവുന്ന ചലനങ്ങളെ നേരിടണം എങ്കിൽ സ്റ്റാൻസ് പ്രധാനമാണ്. വലിയ ഡ്രൈവുകൾക്ക് ശ്രമിക്കരുത്. കാരണം പന്ത് നിങ്ങൾ കണക്കാക്കുന്നതിനേക്കാൾ മൂവ് ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ സ്ലിപ്പിൽ ക്യാച്ച് നൽകി വിക്കറ്റ് നഷ്ടപ്പെട്ടേക്കും. തുടക്കത്തിൽ ഡ്രൈവിന് പകരം പുഷ് ചെയ്ത് കളിക്കാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ബാറ്റിങ് എളുപ്പമാവും അവിടെ. എന്നാൽ മൂടിക്കെട്ടിയ കാലാവസ്ഥയിൽ പന്ത് മൂവ് ചെയ്യുന്നതിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും വെങ്സർക്കാർ പറഞ്ഞു. അവിടെ ക്രീസിൽ നിലയുറപ്പിച്ച് നിൽക്കുക എന്നത് കടുപ്പമാണ്. ഇന്ത്യയിൽ 30 റൺസ് നേടിയാൽ അത് വലിയ സ്കോറിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ ഇം​ഗ്ലണ്ടിൽ വലിയ സ്കോറിലേക്ക് എത്തുക വെല്ലുവിളിയാണ്. 

ന്യൂസിലാൻഡിന് എതിരായ ഫൈനലിന് മുൻപ് ഇന്ത്യ കൂടുതൽ സന്നാഹ മത്സരങ്ങൾ കളിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. അതുമായി കളിക്കാർ പൊരുത്തപ്പെടേണ്ടതുണ്ട്. ഒരു പരിശീലന മത്സരം കൊണ്ട് കാര്യമുണ്ടാവില്ല. കളിക്കാർക്ക് ഇം​ഗ്ലണ്ടിലെ പിച്ചും കാലാവസ്ഥയുമെല്ലാം മനസിലാക്കാൻ സാധിക്കും വിധത്തിൽ സന്നാഹ മത്സരങ്ങൾ സംഘടിപ്പിക്കാൻ ബിസിസിഐക്ക് കഴിയണം എന്ന് വെങ്സർക്കാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com