'ഇനിയുമൊരുപാട് അവിസ്മരണീയ കൂട്ടുകെട്ടുകൾക്കായി'; രഹാനെയ്ക്ക് ജന്മദിനാശംസ നേർന്ന് വിരാട് കോഹ് ലി

ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ അജിങ്ക്യാ രഹാനെയ്ക്ക് ജന്മദിനാശംസ നേർന്ന് വിരാട് കോഹ് ലി
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ
അജങ്ക്യാ രഹാനെ, വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ

സതാംപ്ടൺ: ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ അജിങ്ക്യാ രഹാനെയ്ക്ക് ജന്മദിനാശംസ നേർന്ന് വിരാട് കോഹ് ലി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി സതാംപ്ടണിലാണ് ഇരുവരും. 

ജന്മദിനാശംസകൾ ജിങ്ക്സ്, ഒരുപാട് സന്തോഷവും സമാധാനവും ഉണ്ടാവട്ടേ...പിന്നെ നിനക്കൊപ്പം ഓർമയിൽ സൂക്ഷിക്കാൻ കൂട്ടുകെട്ടുകളും..രഹാനെയ്ക്ക് ജന്മദിനാശംസ നേർന്ന് കോഹ് ലി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. സുരേഷ് റെയ്ന, ഹർഭജൻ സിങ് ഉൾപ്പെടെയുള്ള ഇന്ത്യൻ മുൻ താരങ്ങളും രഹാനെയ്ക്ക് ജന്മദിനാശംസ നേർന്ന് എത്തിയിരുന്നു. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രഹാനെയുടെ ബാറ്റിങ്ങും ഇന്ത്യക്ക് നിർണായകമാണ്. ബാറ്റിങ്ങിൽ മികച്ച ഫോമിലല്ല രഹാനെ കളിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പരമ്പര ജയത്തിൽ നിർണായകമായിരുന്നു രഹാനെയുടെ ക്യാപ്റ്റൻസി. കോഹ് ലിയിലേക്കാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പ്രധാനമായും എല്ലാവരുടേയും ശ്രദ്ധ എത്തുന്നത് എങ്കിലും രഹാനെ, രോഹിത്, പൂജാര എന്നിവരുടെ മികച്ച ബാറ്റിങ് ഇന്ത്യക്ക് അനിവാര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com